August 31, 2026

മധുവിന്റെ കൊലപാതകത്തിൽ ഗവർണർ ഇടപെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി വികസന പാർട്ടി രാജ്ഭവന് മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും.

0
IMG_20180306_121556
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ ഗവർണർ ഇടപെടണമെന്നും  ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി വികസന പാർട്ടി വയനാട് ജില്ലാ പ്രസിഡണ്ട്  നിട്ടംമാനി കുഞ്ഞിരാമൻ  രാജ്ഭവന് മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. യഥാർത്ഥ പ്രതികൾ ഇനിയും അറസ്റ്റിലായിട്ടില്ലന്നും വനംവകുപ്പുദ്യോഗസ്ഥരും പൊലീസുകാരും കൊലപാതകത്തിൽ പങ്കാളികളാണന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

    രാജ്ഭവന് മുമ്പിൽ നടത്തുന്ന നിരാഹാര  സമരത്തിന് മുന്നോടിയായി ഈ മാസം 13-ന് മാനന്തവാടി പഴശ്ശികുടീരത്തിൽ നിന്നും കാൽനടയാത്ര ആരംഭിക്കും – അട്ടപ്പാടിയിലെ മധുവിന്റെ വീടും സന്ദർശിച്ച ശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് പോകുക.ഈ മാസം അവസാനം നിരാഹാര സമരം ആരംഭിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *