July 14, 2026

സി.എസ്.പി.എൽ ക്രിക്കറ്റ്: ജില്ലാ പോലീസിന് കിരീടം

0
By ന്യൂസ് വയനാട് ബ്യൂറോ
 സർക്കാർ ജീവനക്കാർക്കായി നടത്തിയ സിവിൽ സർവ്വീസ് പ്രീമിയർ ക്രിക്കറ്റ് അഞ്ചാം സീസണിൽ ജില്ലാ പോലീസ് ടീം കിരീടം നില നിർത്തി. ഒരു മാസത്തോളം നീണ്ടു നിന്ന ടൂർണ്ണമെന്റിൽ വിവിധ വകുപ്പുകളെ പ്രധിനിധീകരിച്ച് 14 ടീമുകൾ പങ്കെടുത്തു.  കൃഷ്ണഗിരി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കൺസോർഷ്യം ടീം ഗ്രീൻസ് വയനാടിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് തുടർച്ചയായ മൂന്നാം വർഷവും പോലീസ് കിരീടം നില നിർത്തിയത്.ഹരികുമാർ മികച്ച ബാറ്റ്‌സ്മാനായും ബാദുഷ മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.  
 വിജയികൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് നാസർ മച്ചാൻ ട്രോഫികൾ വിതരണം ചെയ്തു.  ജില്ലാ ഹെഡ് ക്വാർട്ടർ അസിസ്റ്റന്റ് കമാഡന്റ് ഷാജി അഗസ്റ്റിൻ, കനറാ ബാങ്ക് മീനങ്ങാടി ബ്രാഞ്ച് മാനേജർ രോഹിത് കിരൺ, സി.എസ്.പി.എൽ ചെയർമാൻ പി.കെ ജയൻ, നിധിൻ, സി.എ.രവീന്ദ്രൻ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *