May 22, 2024

നവോദയ സ്‌കൂൾ പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം.

0
നവോദയ സ്‌കൂൾ പ്രവേശനം
 ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2018-19 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിൽ നിലവിലുള്ള 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഏപ്രിൽ 5 വരെ  www.jnvwayanad.com, www.nvshq.org.com, www.nvshydro.com വെബ് സൈറ്റുകളിൽ ഓൺലൈനായി സമർപ്പിക്കാം.  പരീക്ഷ മെയ് 19ന് നടത്തും. ഫോൺ 04936 256688.
ഓൺലൈൻ സ്പീച്ച് ആന്റ് ഹിയറിങ്ങ് സെമിനാർ
 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് (നിഷ്) സാമൂഹ്യനീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ 'ഭിന്നശേഷിയുള്ളവരുടെ സാമൂഹിക പരിരക്ഷ' എന്ന വിഷയത്തിൽ മാർച്ച് 17ന് രാവിലെ 10.30 ന് നിഷ് ക്യാമ്പസിൽ ഓൺലൈൻ സ്പീച്ച് ആന്റ് ഹിയറിങ്ങ് സെമിനാർ നടത്തും.  കേരള സാമൂഹ്യസുരക്ഷാ മിഷൻ സ്റ്റേറ്റ് പ്രൊജക്ട് കോർഡിനേറ്റർ എം.പി.മുജീബുറഹ്മാൻ നേതൃത്വം നൽകും.  തൽസമയ വീഡിയോ കോൺഫറൻസിങ്ങിലൂടെ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിലും സെമിനാർ പ്രദർശിപ്പിക്കും.  സെമിനാറിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ധരുമായി ഓൺലൈനിൽ സംശയനിവാരണം നടത്താം.  താൽപ്പര്യമുള്ളവർ ജില്ലാ ശിശുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 04936 246098
എസ്.സി. പ്രൊമോട്ടർ നിയമനം
 കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും മീനങ്ങാടി, നൂൽപ്പുഴ പഞ്ചായത്തുകളിലും എസ്.സി.പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു പാസ്സായ 18നും 40നുമിടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ജാതി, ബന്ധപ്പെട്ട പഞ്ചായത്തിൽ സ്ഥിരതാമസമാണെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിയ മാർച്ച് 14ന് വൈകീട്ട് 5നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കണം.  ഫോൺ 04936 203824.
വസ്തു നികുതി സ്വീകരിക്കും
 ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മാർച്ച് 31 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും വസ്തു നികുതി സ്വീകരിക്കും.  tax.lsgkerala.gov.in വെബ് സൈറ്റിൽ ഓൺലൈനായും നികുതി അടക്കാം.  മാർച്ച് 31 വരെ പിഴപലിശ ഒഴിവാക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *