May 19, 2024

കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം ജില്ല സമ്മേളനം ശനിയാഴ്ച

0


കൽപറ്റ: കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം ജില്ല കമ്മിറ്റി രൂപവത്കരണവും പ്രഥമ ജില്ല സമ്മേളനവും ശനിയാഴ്ച രാവിലെ പത്തുമണിക്ക് കൽപറ്റ ഗ്രീൻ ഗേറ്റ്സിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ മുഖ്യാതിഥിയായിരിക്കും. മറ്റു സംസ്ഥാന ജില്ല ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും. രാഷ്​​ട്രീയത്തിനതീതമായി കേരളത്തിലെ ഗ്ലാസ് റീട്ടെയിൽ രംഗത്തെ മുഴുവൻ വ്യാപാരികളും ഉൾപെട്ടിട്ടുള്ള സംഘടനയാണിത്. വ്യാപാരവും അവകാശങ്ങളും സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് പ്രധാനമായും സംഘടന പ്രവർത്തിക്കുന്നത്. കൂടാതെ പുതുതായി വ്യവസായ സംരംഭങ്ങൾ തുടങ്ങി ഉൽപന്നങ്ങൾ നിർമിച്ച് തൊഴിലവസരങ്ങൾ ഉണ്ടാക്കാനും സംഘടന ശ്രമിക്കും. നിലവിൽ പത്തു ജില്ലകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. ആറു ജില്ലകളിൽ കമ്മിറ്റി രൂപവത്കരിക്കുകയും അഞ്ചു ജില്ലകളിൽ ജില്ല സമ്മേളനം നടത്തുകയും ചെയ്തിട്ടുണ്ട്. ജില്ല സമ്മേളനങ്ങൾക്കുശേഷം സംസ്ഥാന സമ്മേളനം നടക്കും. കൽപറ്റ മണ്ഡലം പ്രസിഡൻറ് കെ.സി. രമേശൻ, പി.കെ. ഉനൈസ്, പി.സി. റഷീദ്, കെ. അസൈനാർ, പി. സൈനുദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *