July 14, 2026

എട്ടാമത് കരിന്തണ്ടൻ സ്മൃതിയാത്ര മാർച്ച് പതിനൊന്നിന്

0
KARINTHANDAN-1
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:എട്ടാമത് കരിന്തണ്ടൻ സ്മൃതിയാത്ര മാർച്ച് പതിനൊന്നിന്   നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വനവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ പീപ്പിന്റെ ആഭിമുഖ്യത്തിലാണ്  വയനാടന്‍ ചുരത്തില്‍ സ്മൃതിയാത്ര . ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് അടിവാരത്തു നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് അഞ്ച് മണിയോടെ ചങ്ങല മരച്ചുവട്ടിൽ സമാപിക്കും. കരിന്തണ്ടന്റെ പിൻമുറക്കാരായ പണിയ സമുദായമാണ് യാത്രയിലെ പ്രമുഖ വിഭാഗം .യാത്രയിൽ നിലമ്പൂർ, ചിപ്പിലിത്തോട്, ചെമ്പുകടവ് ,കണ്ണൂർ,വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള പണിയ സമുദായങ്ങളുടെ പ്രമുഖ സാനിദ്ധ്യമുണ്ടായിരിക്കും.വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കാസര്‍ഗോഡ്‌ സെൻട്രൽ യൂണിവേർസിറ്റി  രജിസ്ട്രാർ ഡോ.എ.രാധാകൃഷ്ണൻ നായർ മുഖ്യാതിഥിയായിരിക്കും.രാജു പേരാവൂർ, ചെടയൻ അപ്പണവയൽ, വാസുദേവൻ ചിക്കല്ലൂർ, എൻ.പി.പത്മനാഭൻ ,സോമൻ ഇടമല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുന്നതാണ്. പത്രസമ്മേളനത്തിൽ സി.വാസുദേവൻ, എൻ.പി.പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *