പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണത്തിനു ആവശ്യമായ തുക ബജറ്റ് ചര്‍ച്ചയില്‍ പ്രഖ്യാപിക്കനമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നേരിട്ട് തിരുവനന്തപുരത്ത് നിവേദനം നല്‍കുവാന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മൈസൂര്‍, ഗോണികുപ്പ, മാനന്തവാടി, കല്ലോടി, കുറ്റ്യാടി, കോഴിക്കോട് ഹൈവേയുടെ നിര്‍മ്മാണം യാഥാര്‍ഥ്യമാക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. രാത്രികാല യാത്രാ നിരോധനത്തിന്‍റെ ദുരിതത്തില്‍ നിന്നും മോചനം നേടുവാന്‍ ഈ റോഡ് സഹായകരമാണെന്ന്‍ യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.എ. ആന്‍റണി, വില്‍സണ്‍ നെടുംകൊമ്പില്‍, കെ.എം. ജോസഫ്, ജോര്‍ജ് വാതുപറമ്പില്‍, എ.പി. കുര്യാക്കോസ്, ജോര്‍ജ് ഊരാശ്ശേരി, ലോറന്‍സ് കെ.ജെ, അഡ്വ.വി.കെ.സജി, എം.പി. പീറ്റര്‍, കെ.എം. അബ്രാഹം, സതീഷ് പോള്‍, വി.എസ് ചാക്കോ, എബി പൂക്കൊമ്പില്‍, സിബി ജോണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു
Leave a Reply