June 13, 2026

സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് 11ന് മാനന്തവാടിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് 11ന് രാവിലെ ഒമ്പത് മുതല്‍ മാനന്തവാടിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ കബനി ബില്‍ഡിംഗിലുള്ള ബില്‍ഡ്‌സ് വര്‍ത്ത് എന്‍ജിനീയേഴ്‌സില്‍ നടക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത് മാനന്തവാടി റോട്ടറി കബനിവാലി, വയനാട് പീപ്പിള്‍ ഫോറം, പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ്. 
തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചെയ്തുകൊടുക്കും. 
വാര്‍ത്താസമ്മേളനത്തില്‍ എം.ഒ. റെജി, ജിന്‍സ് ഫാന്റസി, ബെസ്സി പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 9645370145, 9645400007, 9447545218.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news