July 14, 2026

മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പിന് സ്വീകരണം ശനിയാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
പി.ടി. ഗോപാലക്കുറുപ്പിന് സ്വീകരണം ശനിയാഴ്ച
കല്‍പ്പറ്റ: ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് നേടിയ മില്‍മ ചെയര്‍മാനും തെനേരി ക്ഷീരോല്‍പാദക സഹകരണസംഘം പ്രസിഡന്റുമായ പി.ടി. ഗോപാലക്കുറുപ്പിന് തെനേരി ക്ഷീരോല്‍പാദക സഹകരണസംഘം സ്വീകരണം നല്‍കും.  രാവിലെ 10ന് തെനേരി ഫാത്തിമമാത ഓഡിറ്റോറിയത്തില്‍ നടക്കുന്ന  സ്വീകരണസമ്മേളനം എം.ഐ. ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. എംഎല്‍എ സി.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉപഹാര സമര്‍പ്പണവും നടത്തും. കെപിസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ പൊന്നാടയണിയിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഐ. തോമസ്, ജനറല്‍ കണ്‍വീനര്‍ വി.പി. സജി, സംഘം സെക്രട്ടറി വി.ജെ. മോളി, ക്ഷീരസംഘം ഡയറക്ടര്‍ വി.പി. അശോകന്‍, കെ.കെ. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *