May 30, 2026

ചീങ്ങേരി എസ്റ്റേറ്റിലെ മരംമുറി തടയണം: റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അമ്പലവയല്‍ വില്ലേജിലെ  ചീനിക്കാമൂല ചീങ്ങേരി എസ്റ്റേറ്റിലെ  അനധികൃത മരംമുറി തടയണമെന്ന് ചീങ്ങേരി റോക്ക് ഗാര്‍ഡന്‍  ടൂറിസം ക്ലബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുളളതാണ് 60 ഏക്കറിലധികം വരുന്ന ചീങ്ങേരി എസ്റ്റേറ്റ്. രണ്ടാഴ്ച മുമ്പാണ് തോട്ടത്തില്‍ മരംമുറി തുടങ്ങിയത്. അയനി, മരുത്, വെണ്ടേക്ക് എന്നീ ഇനങ്ങളില്‍പ്പെട്ട 50 കുറ്റി മരം ഇതിനകം മുറിച്ചു. ചെത്തി ഒരുക്കിയ മരങ്ങളില്‍ കുറെ കടത്തി. ഏകദേശം 200 വര്‍ഷം പ്രായമുള്ളതാണ് വെട്ടിവീഴ്ത്തിയ വന്‍മരങ്ങള്‍. തോട്ടംഭൂമിയില്‍ മരംമുറിക്ക് അനുമതിയില്ല. എന്നിരിക്കെയാണ് പ്രദേശത്ത് പരിസ്ഥിതി തകര്‍ച്ചയ്ക്കു ആക്കം കൂട്ടുന്ന മരംമുറിയെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.പി. ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ. ജോര്‍ജ്, ഇ.ജെ. ഉതുപ്പ്, എ.സി. രവി, സി.എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *