July 14, 2026

ഹുസൈന്‍ കുഴിനിലത്തിനെതിരെയുള്ള കേസ് രാഷട്രീയ പ്രേരിതമാണെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  മാനന്തവാടി നഗരസഭ കൗണ്‍സിലറും നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുമായ ഹുസൈന്‍ കുഴിനിലത്തിനെതിരെയുള്ള കേസ് രാഷട്രീയ പ്രേരിതമാണെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി. കുഴിനിലം ഡിവിഷനില്‍ നടക്കുന്ന
വികസന സേവന പ്രവര്‍ത്തനങ്ങളില്‍ വിളറി പൂണ്ട സിപിഎം, ബി ജെ പിയെയും എസ് ഡി പി ഐ യും കൂട്ട് പിടിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസ് ചാര്‍ത്തിയിരിക്കുകയാണ്. 


നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥതക്കെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം നിന്ന് ശക്തമായി പ്രതികരിക്കുന്നതിനാലാണ് ഹുസൈനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. പൊതു സമൂഹത്തിനിടയില്‍ ഒരു വിശ്വാസ്യതയും ഇല്ലാത്തവരെയും പല കേസുകളിലും സംശയത്തിന്റെ നിഴലിലുള്ളവരെയും കൂട്ട് പിടിച്ചു കൊണ്ട് സി പി എം നടത്തുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്. 


ഹുസൈനെതിരെയുള്ള പക പോക്കല്‍ രാഷ്ട്രീയത്തെ യൂത്ത് ലീഗ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, സലിം കേളോത്ത്, വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, ഹാരിസ് കാട്ടിക്കുളം, പി കെ സലാം സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *