വനിതാ ദിനത്തിൽ വേറിട്ട പ്രവർത്തനം: മഹിളാ കോൺഗ്രസ്സ് കോളനികളിൽ പെൺകുട്ടികൾക്ക് സാനിട്ടറി നാപ്കിൻ വിതരണം ചെയ്തു.
ലോക വനിതാ ദിനത്തിനോടനുബന്ധിച്ച് വയനാട് ജില്ലാ മഹിളാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ " മാറുന്ന കാലഘട്ടത്തിന് മാറ്റമുള്ള ജീവിത രീതി " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് കോളനികളിലെ കൗമാര പെൺകുട്ടികൾക്ക് സാനിട്ടറി നാപ്കിൻ വിതരണം ചെയ്തു.ജില്ലാതല ഉദ്ഘാടനം വരടിമൂല കോളനിയിൽ വയനാട് ജില്ലാ മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് ചിന്നമ്മ ജോസ് നിർവ്വഹിച്ചു. മഹിളാ കോൺഗ്രസ്സ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ഉഷ കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു.മാർഗ്രരറ്റ് തോമസ്, കാർത്ത്യായനി, ഷീജ ഫ്രാൻസീസ്, രത്നവല്ലി ,ലൈജി, ബിജി.കെ, സൽമ സലിം, സന്ധ്യ, പാർവ്വതി, നിഷ, ഗിരിഷ് കുമാർ എം.കെ. എന്നിവർ പങ്കെടുത്തു സംസാരിച്ചു.






Leave a Reply