May 7, 2024

സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ യു.ഡി.എഫിന്റെ പ്രതിഷേധ സായാഹ്നം ഇന്ന് മാനന്തവാടി ഗാന്ധി പാർക്കിൽ

0
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ശനി) പ്രതിഷേധ സംഗമം നടത്തപ്പെടും.
വൈകുന്നേരം അഞ്ച് മണിക്ക് ഗാന്ധി പാർക്കിൽ  നടത്തുന്ന  പ്രതിഷേധ സംഗമം ഐ.സി .ബാലകൃഷ്ണൻ എം. എൽ. എ ഉൽഘാടനം ചെയ്യും. പി. കെ ജയലക്ഷ്മി, എൻ ഡി അപ്പച്ചൻ, കെ എൽ പൗലോസ് എൻ നിസ്സാർ അഹമ്മദ് ,പി കെ അസ്മത്ത് ,ബിനോയി, ഭൂപേഷ്, അഡ്വ:ജവഹർ എന്നിവർ സംബന്ധിക്കും.
മുഴുവൻ യു ഡി എഫ് നേതാക്കളും പ്രവർത്തകരും പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കണമെന്ന് മണ്ഡലം  യുഡിഎഫ് ചെയർമാൻ അഡ്വ എൻകെ വർഗ്ഗീസ് ,കൺവീനർ പടയൻ മുഹമ്മദ് എന്നിവർ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *