May 7, 2024

സ്വകാര്യ റിസോർട്ടിലെ അനധികൃത ചികിത്സ: നടന്നുപോയ രോഗിയെ കിടപ്പിലാക്കിയതിനെതിരെ പൊലീസിൽ പരാതി.

0
Img 20180309 Wa0061
    എഴുന്നേറ്റ് നടന്നിരുന്ന രോഗിയെ സ്വകാര്യ റിസോർട്ടിൽ അനധികൃതമായി ചികിത്സിച്ചതിനെ തുടർന്ന് കിടപ്പിലാക്കിയതിനെതിരെ പൊലീസിൽ പരാതി. രോഗിയുടെ ഭാര്യ സോഷ്യൽ മീഡിയ വഴിയാണ് ആദ്യം പരാതി അറിയിച്ചത്. പിന്നീട് തിരുനെല്ലി പൊലീസിൽ പരാതി നൽകി.
പരാതിക്കാരിയായ സ്ത്രീയുടെ ഫേസ് ബുക്ക് പോസ്റ്റ് :
    "ഞാൻ ഓമന ഹരിദാസ് പൂവത്തുകുന്നേൽ ; കർട്ടികുളം പി ഒ ;   ചങ്ങലഗേറ്റ്; 
എന്റെ ഭർത്താവ് ഹരിദാസ്  കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ അസുഖത്തിന്റെ ചികിത്സയിലിരിക്കെ വയനാട് പാൽവെളിചം ആയുർവേദ യോഗവില്ലായിലെ ഡോക്ടർ വിപിനും യോഗവില്ലയുടെ എം ഡി അജയകുമാരും കരളിന്റെ അസുഖം 43 ദിവസം കൊണ്ട്  സുഖപ്പെടുത്താമെന്നു പറഞ്ഞു യോഗവില്ലായിൽ വിളിച്ചു വരുത്തി മാസങ്ങളോളം ചികിത്സ നടത്തി കരൾ രോഗത്തെ തുടർ ചികിത്സ നടത്തിയാലും ശരിയാക്കാൻ പറ്റാത്ത വിധമാക്കി  അവർ എന്റെ ഭർത്താവിനെ പുറം തള്ളി. എനിക്ക് രണ്ടു പെണ്കുട്ടികളും 30 സെന്റ് സ്ഥലവും  മാത്രമാണ് ഉള്ളത് എന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന എന്റെ ഭർത്താവ്  മരണത്തോട് മല്ലടിച്ചു മാനന്തവാടി ഗവണ്മെന്റ ആശുപത്രിയിൽ ഇടക്കിടക്ക് മാത്രം സുബോധം വരുന്ന അവസ്ഥയിൽ കിടക്കുകയാണ്. ഞങ്ങൾക്ക് ഈ അവസ്ഥ വരുത്തിയ വരുത്തിയ ആയുവേദ യോഗവില്ലായിലെ ഡോക്ടർ വിപിണിനെയും എംഡി അജയകുമാറിനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിലെ സുമനസ്സുള്ള എല്ലാവരോടും കേണപേക്ഷിക്കുകണ്. എനിക്ക് വിദ്യാഭ്യാസം കുറവായതിനാൽ നിയമ വശങ്ങളെക്കുറിച്ചോ പോകേണ്ട വഴികളെക്കുറിച്ചോ വലിയ അറിവില്ല ;   ആയുർവേദ യോഗവില്ലായിലേക്കു ചികിത്സക്ക് പോകുന്ന അന്ന് എന്റെ മകൾ  എടുത്ത ഫോട്ടോ ആണ് ഇത്
[Image 92.jpg]
ആയുർവേദ യോഗവില്ലായിൽ നിന്നും ചികിത്സ കഴിഞ്ഞു പുറത്തു വന്നപ്പോൾ ഉള്ള അവസ്ഥ
[Image 93.jpg]

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *