ജനമോചനയാത്ര വിജയിപ്പിക്കും;കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി
കല്‍പ്പറ്റ: കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്ര ജില്ലയിലെത്തുമ്പോള്‍ പരമാവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ജനമോചനയാത്ര വിജയിപ്പിക്കുമെന്ന് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി അറിയിച്ചു. കേന്ദ്ര-കേരള സര്‍ക്കാരിന്റെ ഫാസിസ്റ്റ് ജനവിരുദ്ധ ഭരണത്തിനെതിരെയും അതേനയം തുടരുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെയും കുറ്റപത്രവുമായി കടന്നുവരുന്ന ജനമോചനയാത്രയും, കെ പി സി സി ഫണ്ട് പിരിവും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത്തലത്തില്‍ രംഗത്തിറങ്ങി സജീവമാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി മെമ്പര്‍ പി പി ആലി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജി വിജയമ്മ ടീച്ചര്‍, സി ജയപ്രസാദ്, എം എം രമേശന്‍മാസ്റ്റര്‍, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, പി ആയിഷ, പി ആര്‍ ബിന്ദു, ശശിധരന്‍മാസ്റ്റര്‍, കല്ല്യാണി രാഘവന്‍, സലീം കാരാടന്‍, ടി ജെ ആന്റണി, കെ മഹേഷ്, എം ജി സുനില്‍കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, എം എ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply