August 31, 2026

സൗജന്യ മെഡിക്കല്‍ ക്യാമ്പ് 15ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സൗജന്യ രോഗ നിര്‍ണ്ണയ ശസ്ത്രക്രിയ മെഡിക്കല്‍ ക്യാമ്പ് 15ന് ബത്തേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി ഐശ്വര്യ മളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈബ്ലൂ ഏവിയേഷന്‍ ഇസ്റ്റിസ്റ്റ്യൂഷനില്‍ രാവിലെ 10ന് ക്യാമ്പ് ആരംഭിക്കും. അഭയ വുമന്‍സ് ചൈല്‍ഡ് ആന്‍ഡ് നാച്യുറല്‍ പ്രൊട്ടക്ഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ഡിഎം വിംസ് മെഡിക്കല്‍ കോളജും സംയുക്തമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാ രോഗികള്‍ക്കും രോഗ നിര്‍ണയവും സൗജന്യ മരുന്നും ശസ്ത്രക്രിയയും ചെയ്തു കൊടുക്കും. സ്ത്രീ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നിവ ഈ സൊസൈറ്റി പരിഹരിക്കും. അഭയ വുമന്‍സ് ചൈല്‍ഡ് ആന്‍ഡ് നാച്യുറല്‍ പ്രൊട്ടക്ഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന പ്രസിജന്റ് ജിന്‍സ് ജെയിംസ്, സെക്രട്ടറി ശ്രീജ മധു, ജില്ലാ പ്രസിഡന്റ് സുനില്‍ സ്റ്റീഫന്‍, സെക്രട്ടറി പി. ബാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഫോണ്‍: 9497083877, 9605292240, 9061894946.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *