മനുഷ്യവിസർജ്ജ്യം ഓടയിലേക്ക് ഒഴുക്കുന്നതായി പരാതി.
പടിഞ്ഞാറത്തറ വൈത്തിരി റോഡിൽ ഇടതു വശത്തെ ചില വ്യാപാരികൾ മനുഷ്യ വിസർജ്യം അടക്കമുള്ള മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുന്നതായി വ്യാപക പരാതി … അസഹ്യമായ ദുർഗന്ധം കാരണം ബുദ്ധിമുട്ടുന്നതായി വ്യാപാരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും.
ഹെൽത്ത് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരോട് അറിയിപ്പ് കൊടുത്തിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു..പലചരക്ക് മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, തുണിക്കട, മെഡിക്കൽ ഷോപ്പ് ,സ്വകാര്യ ഹോമിയോ ആശുപത്രി തുടങ്ങിയവ ഈ പരിസരത്ത് പ്രവർത്തിച്ചു പോരുന്നു .






Leave a Reply