May 30, 2026

ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ്റ് ട്രൈനേഴ്‌സ് പ്രസിഡന്റായി ഡോ:സജീദ് ഖാനെയും ജനറൽ സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയേയും തിരഞ്ഞെടുത്തു

0
IMG-20180312-WA0198
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി:കേരള ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ്റ് ട്രൈനേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ:സജീദ് ഖാൻ പനവേലിൽ.,സംസ്ഥാന ജനറൽ സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയേയും കൊച്ചിയിൽ ചേർന്ന ജനറൽ ബോഡിയോഗം തിരഞ്ഞെടുത്തു.
കേരളത്തിലെ
മാനവ വിഭവ വികസന പരിശീലന രംഗത്തുള്ള ആയിരകണക്കിന് അസംഘടിത റിസോഴ്സ്‌ പേഴ്സൺസിന്റെ ഏകോപനവും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കെ.എച്ച്.ആർ.ഡി.ടി.എ.
സ്കൂൾ പാഠ്യപദ്ധതിയിൽ വ്യക്തിത വികസനത്തിന് പ്രാമുഖ്യം നൽകാൻ സർക്കാർ തലത്തിൽ ജാഗ്രത വേണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവിൽ കുട്ടികളുടെ മാനസികാരോഗ്യത്തിനുള്ള പ്രൊജെക്ടുകൾ ഉണ്ടെങ്കിലും കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുകയാണെന്നും യോഗം വിലയിരുത്തി.
മറ്റു ഭാരവാഹികൾ:
ഡോ.കെ.റോസി(വൈസ് പ്രസി.),
കെ.കെ.ജോൺ(ജോ.സെക്രട്ടറി),
അഡ്വ.പ്രകാശ് കാർത്തികപ്പള്ളി(ട്രഷറർ),
സദഖത്തുള്ള കെ.പി.,
കെ.എം.സദാനന്ദൻ.,
സയീദ്‌അൻവർ.,
കെ.എസ്.ബിജു.,
വി.സി.അജിത്കുമാർ., 
പി മിസ്ഫറാലി
 ( പ്രവർത്തക സമിതിയംഗങ്ങൾ)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *