എഞ്ചിനീയറിംഗ് കോളേജിൽ സമാധാന ദൂതായി യൂണിയൻ ഉദ്ഘാടനം
വിദ്യാർത്ഥി സംഘർഷങ്ങൾ പതിവായ വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ ഉദ്ഘാടനം സമാധാന ദൂതായി മാറി. മികച്ച പരിപാടികളോടെയാണ് ഉദ്ഘാടനം നടന്നത്. സബ് കളക്ടർ ഉദ്ഘാടന കർമം നിർവഹിച്ചു.. പ്രാവിനെ പറത്തികൊണ്ടുള്ള ഉദ്‌ഘാടനകർമം ഏറെ വ്യത്യസ്ഥതപുലർത്തി. തുടർന്ന് യൂണിയൻ അഡ്വൈസർ പ്രൊഫ: സോമസുന്ദരൻ, പ്രിസിപ്പൽ പ്രൊഫ:. ഹമീദ്, പി ടി എ പ്രസിഡന്റ് യു.എ. പൗലോസ്, യൂണിയൻ അംഗങ്ങളായ ജനറൽ സെക്രട്ടറി: മുഹമ്മദ് ഫാഹിസ്, വൈസ് ചെയർപേഴ്സൺ: മെഹ്‌നാസ്, ഫൈൻആർട്സ് സെക്രട്ടറി: സോനു എന്നിവർ സംസാരിച്ചു.. കോളേജ് യൂണിയന്റെ പേരിൽ ഉള്ള ആർട്സ് ക്ലബ് ഉദ്‌ഘാടനം സിനിമാതാരം സിനിൽ സൈനുദ്ധീൻ നിർവഹിച്ചു… വൈകിട്ട് 7 വരെ തുടർന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾകൊണ്ട് സമ്പന്നമായി .. 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോളജിൽ യൂണിയൻ നിലവിൽ വരുന്നത്… ഈ യൂണിയന് വിദ്യാർത്ഥികളുടെ പ്രതീക്ഷക്കൊത്തു പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് കളക്ടർ ആശംസിച്ചു.






Leave a Reply