May 30, 2026

ടെണ്ടര്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
…………………………..
 ഐ.റ്റി.ഡി.പി. ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും ആവശ്യമായ എയര്‍ കണ്ടീഷണര്‍, വാട്ടര്‍ പ്യൂരിഫയര്‍, ഗോദ്‌റേജ് സ്റ്റോര്‍വെല്‍ എന്നിവ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 16 ന് വൈകീട്ട് 3. അന്ന് വൈകീട്ട് 4 ന് ടെണ്ടര്‍ തുറക്കും.
സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസിനു കീഴിലെ അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് 2.30. അന്ന് വൈകീട്ട് 3.30 ന് തുറക്കും.
 മാനന്തവാടി ഐ.സിഡി.എസ് പ്രോജക്ടിലെ 131 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് പ്രീ-സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. മാനന്തവാടി ഐ.സിഡി.എസ്. ഓഫീസ് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി/തവിഞ്ഞാല്‍ പഞ്ചായത്ത് ഹെഡ്ക്വാര്‍ട്ടര്‍ അങ്കണവാടികളില്‍ എത്തിക്കുന്നതിനുളള ചെലവുകളും നികുതികളും ഉള്‍പ്പെടെയുളള യൂണിറ്റ് നിരക്കാണ് കാണിക്കേണ്ടത്. ടെണ്ടര്‍ ഫോറം ലഭിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 1.30. അന്ന് വൈകീട്ട് 3 ന് തുറക്കും. ഫോണ്‍. 04935 240324. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *