May 30, 2026

വാടേരി ശിവക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠ നടത്തി

0
15md11
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠ നടത്തി. തന്ത്രി പുതുമന ഇല്ലം ഹരിശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. പുതുമന ഇല്ലം മധു നമ്പൂതിരി, മേൽശാന്തി പുറ‍ഞ്ചേരി ഇല്ലം പ്രകാശൻ നമ്പൂതിരി, ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരൻ എമ്പ്രാന്തിരി എന്നിവർ സഹകാർമികരായി. 
സ്തപതി മഞ്ഞപ്പാറ പ്രകാശൻ ആചാരി, ശില്പി ഒറ്റപ്പാലം ഹരിനാരായണൻ എന്നിവർ നേതൃത്വം നൽകി. 
ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സൻ, വൈസ് പ്രസിഡന്റ് വി.ആർ. മണി, ജന. സെക്രട്ടറി സി.കെ. ശ്രീധരൻ, ട്രഷറർ ടി.കെ. ഉണ്ണി, എം.വി. സുരേന്ദ്രൻ, കെ.എം. പ്രദീപ്, ട്രസ്റ്റി കുഞ്ഞികൃഷ്ണൻ നായർ, മാതൃശക്തി പ്രസിഡന്റ് ഗിരിജാ ശശി, സെക്രട്ടറി ഇ.കെ. അജിതകുമാരി, ട്രഷറർ സുന്ദർ ലാൽ, രാധാമണി രാജു, ദിവ്യ വീരകുമാർ, സുരജ സുരേന്ദ്രൻ, മൃദുല ബേബി   തുടങ്ങിയവർ സംസാരിച്ചു. 
(വാർത്തയും ചിത്രവും- എ.ജെ. ചാക്കോ മാനന്തവാടി)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *