May 1, 2026

അയൽവാസിയെ വെട്ടി പരിക്കേല്പിച്ച സംഭവം: വയോധികൻ അറസ്റ്റിൽ

0
15md10
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: അയൽവാസിയെ വെട്ടി പരിക്കേല്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിലായി.  എടവക ചേമ്പിലോട് മുക്കത്ത് ജോസിനായാണ് ( 62) അന്വേഷണ ഉദ്യോഗസ്ഥൻ  മാനന്തവാടി സി.ഐ പി.കെ. മണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജോസിന്റെ അയൽവാസി നടുത്തറപ്പിൽ  ഷിബുവിനാണ് വെട്ടേറ്റത്. കഴുത്തിന് ആഴമായി മുറിവേറ്റ ഷിബു കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. 
ഷിബുവിന്റെ വീട്ടിൽ ടി.വി. കണ്ടു കൊണ്ടിരിക്കുകയായിരുന്ന ജോസിനെ ഭാര്യ വിളിക്കാൻ വന്നതിനു ശേഷമാണ് പ്രശ്നങ്ങൾ ഉണ്ടായത്. വീട്ടിൽ വച്ച്  ജോസും ഭാര്യയും വഴക്കിട്ടപ്പോൾ ഷിബു വഴക്കു നിർത്താനാവശ്യപ്പെട്ടു. ഇതിൽ രോഷം പൂണ്ട ജോസ് തന്റെ വീട്ടിലെത്തി കത്തിയെടുത്തു കൊണ്ടു വന്ന് ഷിബുവിനെ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. മാനന്തവാടി ജുഡീഷ്യണൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) ജോസിനെ റിമാൻഡ് ചെയ്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *