April 29, 2024

കൽപ്പറ്റയിൽ ഓട്ടോ റിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കണം: എ ഐ ടി യു സി

0
കല്‍പറ്റ നഗര സഭ പരിധിയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ്ങ് പെര്‍മിറ്റ് അനുവദിക്കുന്നതിന്് അനിശ്ചിതമായ കാലതാമസം ഒഴിവാക്കി അര്‍ഹമായ എല്ലാ ഓട്ടോകള്‍ക്കും പെര്‍മിറ്റ് അനുവദിക്കണമെന്ന് വയനാട് ജില്ലാ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി ജില്ലാ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.കല്‍പറ്റ മുനിസിപ്പല്‍ അധികൃതരുടെയും ഐക്യട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗത്തിലെ തീരുമാന പ്രകാരം 2008 മുതല്‍ 2014 വരെയുളള സീനിയോറിറ്റിയും എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുളള നൂറ് ഓട്ടോ റിക്ഷകള്‍ക്ക് പെര്‍മിറ്റ് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു.ഈ തീരുമാനം ഇത് വരെ നടപ്പായിട്ടില്ല.സംയുക്ത ട്രേഡ് യൂണിയന്‍ എടുത്ത തീരുമാനം അടിയന്തിരമായി നടപ്പാക്കണമെന്ന് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പി ജി സോമന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സി എസ് സ്റ്റാന്‍ലി, സി പി റിയാസ്,കെ പി അബ്ദ്ദുള്‍ നാസര്‍,സി സഹദേവന്‍,ചന്ദ്രന്‍,എ കെ രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *