April 29, 2024

നെല്ലിമുണ്ടയയിലെ ക്വാറിയും ക്രഷറും അsച്ച് പൂട്ടണമെന്ന് ആവശ്യപെട്ട് മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

0
Img 20180314 Wa0121
മേപ്പാടി:
നെല്ലിമുണ്ടയിലെ ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ക്വാറിയും ക്രഷറും അsച്ച് പൂട്ടണമെന്ന് ആവശ്യപെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ക്വാറിയുടെ പ്രവർത്തനം   ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു .സ്ഥാപനത്തിന് ഗ്രാമപഞ്ചായത്ത് അനുവദിച്ച പ്രവർത്തനാനുമതി ഈ മാസം 19 ന് അവസാനിക്കാനിരിക്കെയാണ് നാട്ടുകാർ സമരം ശക്തമാക്കിയത് . ആറാം വാർഡ് മെമ്പർ ടി ഹംസ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ യൂനസ്., ആക്ഷൻ കമ്മറ്റി നേതാക്കൾ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *