October 3, 2026

അഴിമതി പതിവാകുന്ന കുട്ട- മാനന്തവാടി ബസ് റൂട്ട്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ അഴിമതി നടത്തുന്ന പതിവാണ്ജി മാനന്തവാടി – കുട്ട റൂട്ടിൽ: ഇന്നലെ ഒരു കണ്ടക്ടറെ വിജിലൻസ് പിടികൂടിയിരുന്നു.
മാനന്തവാടി നിന്നും കുട്ടത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിലെ നാല് യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തതാണ് കെ എസ് ആർ ടി സി വിജിലൻസ് സംഘം പിടികൂടിയത്.
മാനന്തവാടി നിന്നും രാവിലെ എട്ട് മണിക്ക് പുറപ്പെട്ട ബസ്സ് കർണ്ണാടക കുട്ടം പോലീസ് സ്റ്റേഷന് സമീപം വെച്ചാണ് രാവിലെ ഒമ്പത് മണിക്ക് പരിശോധന നടത്തിയത് ബസ്സിൽ 14 യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്
മാനന്തവടികെ എസ് ആർ ടി സി ഡിപ്പോ വി ലെ കണ്ടക്ടർ വർഗ്ഗീസ് മാനുവലിനെയാണ് ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ വിജിലൻസ് പിടികൂടിയത്
കെ എസ് ആർ ടി സി വിജിലൻസ് ഐ സി റസ്സാഖ് ആയങ്കിയും സംഘവുമാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തത് പിടികൂടിയത്
കർണ്ണാടക കുട്ടത്ത് നിന്നും കണ്ടക്ടറെ ഒഴിവാക്കി വിജിലൻസ് സംഘമാണ് പിന്നീട് ബസ്സിലെ യാത്രക്കാർക്ക് ടിക്കറ്റ് നൽകിയത്
ടിക്കറ്റ് നൽകാതെ കണ്ടക്ടറെ പിടികൂടിയതിന്റെ റിപ്പോർട്ട് കെ എസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കൈമാറി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *