October 3, 2026

കൽപ്പറ്റ സരളാദേവീ മെമ്മോറിയൽ എൽ.പി. സ്ക്കൂൾ വാർഷികാഘോഷം നടത്തി.

0
IMG_3270
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സരളാദേവീ മെമ്മോറിയൽ എൽ.പി. സ്ക്കൂൾ വാർഷികാഘോഷം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. . സി.കെ. ശീന്ദ്രൻ ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ആർ ഗിരിനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് സി.കെ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സനിതാ ജഗദീഷ് വിദ്യാഭ്യാസ  പത്രികാ പ്രകാശനം ചെയ്തു. എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ ടി.പി.സതീദേവി ജീനചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.ജെ. ഡയസ് മാസ്റ്റർ  അവാർഡ്, കുഞ്ഞനന്തൻ സ്മാരക എൻഡോവ്മെന്റ് എന്നിവ വിതരണം ചെയ്തു. ഹോബി രവീന്ദ്രൻ, ഇ.കെ. അഖീല, രമേഷ് കെ.എ., നീഹാരിക, എന്നിവർക്കുള്ള പ്രത്യേക പുരസ്ക്കാരങ്ങളും, കലാകായിക പ്രവീണതാ സമ്മാനങ്ങൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു. അജി ബഷീർ, ബീന രതീഷ്, പി.ആർ. ഗിരിനാഥൻ, കെ.ആർ ലത, എം.പി.ബാലാംബീകാ.എ.സുധാ റാണി, പി.കെ.സുമതി, എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി,
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *