September 4, 2026

ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള പുരസ്കാരം വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങി.

0
IMG-20180318-WA0071
By ന്യൂസ് വയനാട് ബ്യൂറോ
പബ്ലിക് ലൈബ്രറി വെള്ളമുണ്ട ജില്ല യൂത്ത് ക്ലബ് അവാർഡ് ഏറ്റുവാങ്ങി.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2017 വർഷത്തെ ജില്ലയിലെ മികച്ച ക്ലബ് അവാർഡ് തൃശൂരിൽ  നടന്ന സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാര ചടങ്ങിൽ വച്ച് കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനിൽ നിന്ന് ലൈബ്രറി ഭാരവാഹികളായ എം മുരളീധരൻ ടി .അസീസ്, നാരായണൻ എന്നിവർ ഏറ്റുവാങ്ങി.
കേരള വ്യവസായ സാംസ്കാരിക യുവജന കാര്യ മന്ത്രി എ .സി മൊയ്തീൻ   അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.2017 വർഷത്തിലെ വിവിധ സാമുഹിക ,സാംസ്കാരിക, ബോധവൽകരണ, പരിശീലന, കാലാ -കായിക, ആരോഗ്യ, പരിസ്ഥിതി മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മുപ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് പബ്ലിക് ലൈബ്രറി വെള്ളമുണ്ടക്ക്  ലഭിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *