May 1, 2026

ചർച്ച പരാജയപ്പെട്ടു:വടക്കനാട് ഗ്രാമസംരക്ഷണസമിതിയുടെ നിരാഹാരസമരം നാല് ദിവസം പിന്നിട്ടു.

0
By ന്യൂസ് വയനാട് ബ്യൂറോ
വടക്കനാട് ഗ്രാമവാസികൾ ബത്തേരി വൈൽഡ് ലൈഫ് വാർഡന്റ ഓഫീസിന് മുമ്പിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നാലാം ദിവസത്തിലേക്ക് കടന്നു.സമരസമിതി ചെയർമാനും കൺവീനറും വയനാട് വൈൽഡ് ലൈഫ് വാർഡനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.
വടക്കനാട് ഗ്രാമസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ഡി .എഫ്. ഒ . ഓഫീസിനു മുമ്പിൽ നടക്കുന്ന നിരാഹാരസമരം നിരവധി  ദിവസം  പിന്നിടുമ്പോൾ നിരവധി ആളുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപന്തലിൽ എത്തിച്ചേർന്നു.
ഡി എഫ് ഒ .  2.30 ന് ചർച്ചക്ക്  വിളിച്ചു. 
മുന്നോട്ടു വച്ച ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുന്ന കാര്യത്തിൽ യാതൊരു ഉറപ്പും  ഡി എഫ്  ഓ ക് നൽകാൻ കഴിയില്ല എന്നറിയിച്ചു.. സമരസമിതിയുടെ ആവശ്യങ്ങൾ നിറവേറ്റി കിട്ടുന്നതിന് സർക്കാർ തലത്തിൽ ഒരു ഉറപ്പു ലഭിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ല എന്നു  സമരസമിതി അറിയിച്ചു.. സമരസമിതി കൺവീനർ ഫാ:  ജോബി മുക്കാട്ടുകാവുങ്കൽ, ചെയർമാൻ  കരുണാകരൻ വെള്ളക്കെട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. എം.ടി. ബാബു, യോഹന്നാൻ വർഗീസ്,   കെ ജെ  ദേവസ്യ എന്നിവർ  പങ്കെടുത്തു.. വരും  ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കും എന്നു സമരസമിതി അറിയിച്ചു.. 
വടക്കനാട്ടിലെ അമ്മമാർ ഇന്ന് വീടുകളിൽ ഭക്ഷണം വെക്കാതെ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ബത്തേരി ടൗണിൽ റാലി നടത്തി.. 
കെ പി സി സി മുൻ പ്രസിഡന്റ്‌ വി എം സുധീരൻ സമര പന്തലിൽ എത്തി… 
കെ ശശീന്ദ്രൻ   എം എൽ എ ,
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്  ഉഷാകുമാരി ,
പനമരം ബ്ലോക്ക്‌  പഞ്ചായത്ത്‌ പ്രസിഡന്റ് ദിലീപ് കുമാർ ,
ലോട്ടറി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ  ജയപ്രകാശ് പി  ർ, 
സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്‌ വി വി ബേബി, 
വയനാട് എക്യൂമെനിക്കൽ ഫോറം ജില്ലാ പ്രസിഡന്റ്‌ ഫാ. ഡാനി ജോസഫ്, 
ജനാധിപത്യ കേരള കൊണ്ഗ്രെസ്സ്  ജില്ലാ പ്രസിഡന്റ് കെ.എ. ആന്റണി,
ബി ജെ പി  ജില്ലാ കമ്മിറ്റിക്കു വേണ്ടി ആനന്ദ് കുമാർ,  പ്രശാന്ത് മലവയൽ, 
കെ എസ്  യൂ ജില്ലാ പ്രസിഡന്റ്‌ അമൽ ജോയ് ,
കർഷക പുരോഗമന സമിതി പ്രസിഡന്റ്‌ പി എം ജോയ് ,
വയനാട് ചെട്ടി സർവീസ് സൊസൈറ്റി…. ബാലൻ, 
കിസാൻ സഭ ജില്ലാ പ്രസിഡന്റ്‌ പ്രഭാകരൻ നായർ, 
എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ്‌  ഫാരിസ് ,
ഡി.വൈ.എഫ്.ഐ. ബ്ലോക്ക്‌  സെക്രട്ടറി എ കെ ജിതൂഷ്,
കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അല്ല: ജോഷി സിറിയക് ,
എ എ പി ബത്തേരി  ഒബ് പെപ്പർ അസൈനാർ എന്നിവരും 
കോട്ടക്കുന്ന് റെസിഡൻഷ്യൽ അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ്, സി പി ഐ ബത്തേരി ലോക്കൽ കമ്മിറ്റി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വടക്കനാട് മണ്ഡലം കമ്മിറ്റി, എക്യൂമെനിക്കൽ ഫോറം വയനാട്, ഡി വൈ എഫ് ഐ ബത്തേരി യൂണിറ്റ്, ജനകീയ പ്രകൃതി സേവാ സമിതി സുൽത്താൻ ബത്തേരി, സെന്റ് തോമസ് യാക്കോബായ പള്ളി വടക്കനാട്, ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്, ഓർത്തഡോൿസ്‌ സൺഡേസ്കൂൾ അസോസിയേഷൻ, തണൽ പൗര സമിതി, നൂൽപ്പുഴ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ശ്രീ ശോഭൻകുമാർ, റെയിൽവേ ആക്ഷൻ കമ്മിറ്റി, ബി ജെ പി ബത്തേരി യൂണിറ്റ്, എഫ് ആർ എഫ് ജില്ലാ കമ്മിറ്റി എന്നീ സംഘടനകൾ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സമരപന്തലിൽ എത്തി.
 sക്കനാട് ഗ്രാമവാസികൾ ബത്തേരി വൈൽഡ് ലൈഫ് വാർഡന്റ ഓഫീസിന് മുമ്പിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ചർച്ച പരാചയപ്പെട്ടതിനെ തുടർന്ന് നാലാം ദിവസത്തിലേക്ക് കടന്നു.സമരസമിതി ചെയർമാനും .കൺവീനറും വയനാട് വൈൽഡ് ലൈഫ് വാർഡനുമായി നടത്തിയ ചർച്ച പരാചയപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *