May 1, 2026

കൈനാട്ടി കവലയിൽ ഫ്ലൈ ഓവർ നിർമിക്കണമെന്ന് കൈനാട്ടി ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ
കൈനാട്ടി കവലയിൽ ഫ്ലൈ ഓവർ നിർമിക്കണമെന്ന് കൈനാട്ടി ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. അര കിലോ മീറ്ററിനുള്ളിൽ നാല് ആസ്പത്രികളാണ് കൈനാട്ടിയിലുള്ളത്. കല്പറ്റ ജനറൽ ആസ്പത്രിയുടെ മുൻവശത്തെ റോഡിൽ ചില ഭാഗങ്ങളിൽ നടപ്പാതകളില്ല. മറ്റ് ഭാഗത്തുള്ള നടപ്പാത പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇത് മൂലം കാൽനട യാത്രക്കാരായ നാട്ടുകാർക്കും സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ദിവസേന അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് കൈനാട്ടി. ഇവിടെ പോലീസ് സേവനം  ലഭ്യമാക്കണം. ബസ്സുകൾ സ്റ്റോപ്പുകളിൽ മാത്രം നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണം. പി.വി.വിജയൻ, ടി.ചന്ദ്രൻ, സുന്ദരൻ, ശാരി സുരേഷ്ബാബു എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: ജയറാണി വിജയൻ (പ്രസി.) ടി.വി. രവീന്ദ്രൻ (വൈസ് പ്രസി.), ലൂക്കാ ഫ്രാൻസിസ് (സെക്ര ) ധന്യ രജിത്ത് (ജോ. സെക്ര.),  ബിന്ദു രാജൻ.(ഖജാ.).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *