May 2, 2024

വടക്കനാട് സമരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വി.എം.സുധീരൻ കത്ത് നൽകി

0
പ്രിയപ്പെട്ട മുഖ്യമന്ത്രി,

വന്യമൃഗ ആക്രമണങ്ങളിൽനിന്നും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലയിലെ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനങ്ങൾ സമരത്തിലാണ്. ഇതിന്റെ ഭാഗമായി ഇപ്പോൾ ഗ്രാമ സംരക്ഷണ സമിതി പ്രതിനിധികൾ അനുഷ്ഠിച്ചു വരുന്ന നിരാഹാര സമരം തുടരുകയാണ്.
ഇന്നലെ ഞാൻ അവരെ നേരിട്ട് കണ്ടിരുന്നു. അവർ ഉന്നയിക്കപ്പെടുന്ന ന്യായമായ ആവശ്യങ്ങൾ അതീവ ഗൗരവത്തോടെ തന്നെ പരിഗണിച്ച് അടിയന്തിര പരിഹാരം ഉണ്ടാക്കേണ്ടതാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
സുൽത്താൻബത്തേരിയിലെ വന്യമൃഗസങ്കേതത്താൽ ചുറ്റപ്പെട്ട വടക്കനാട് പ്രദേശത്തെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങൾ ഇപ്പോൾ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുകയാണ്. ജനങ്ങളുടെ ജീവനോപാധിയായ കൃഷി മുന്നോട്ടു പോകാനാവാത്ത  അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വിളകളും വളർത്തുമൃഗങ്ങളും മനുഷ്യജീവനും കടുത്ത ഭീഷണിയിലാണ്. അടുത്തിടെ ആദിവാസികൾ ഉൾപ്പെടെ മനുഷ്യജീവനുകൾ വന്യമൃഗ ആക്രമണങ്ങളിൽ നഷ്ടപ്പെട്ടു. ഏതു സമയത്തും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാവുന്ന ആപത്കരമായ സ്ഥിതിവിശേഷമാണുള്ളത്. ജീവിതം മുന്നോട്ട്  കൊണ്ടു പോകാനാകാതെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. വലിയൊരു സാമൂഹ്യ-സാമ്പത്തിക-ജീവിത പ്രശ്നമായി ഇത് മാറിയിരിക്കുകയാണ്.
ജീവിതം വഴിമുട്ടിയ ജനങ്ങളാണ് നിലനിൽപ്പിന് വേണ്ടി സമരം ചെയ്യാൻ നിർബന്ധിതരായത്.
എത്രയും വേഗത്തിൽ തന്നെ സർക്കാർ തലത്തിൽ ഇടപെട്ട് വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തിവരുന്ന സമരത്തിന് രമ്യമായ പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ന്യായമായ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  ഗ്രാമ സംരക്ഷണ സമിതിയുടെ  നിവേദനം സർക്കാരിന്റെ പരിഗണയ്ക്കും അടിയന്തിര നടപടിക്കുമായി ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
സ്നേഹപൂർവ്വം
വിഎം സുധീരൻ
ശ്രീ. പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി
ശ്രീ. കെ. രാജു
ബഹു. വനം വകുപ്പ് മന്ത്രി
ശ്രീ. ഇ. ചന്ദ്രശേഖരൻ
ബഹു. റവന്യൂ വകുപ്പ് മന്ത്രി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *