April 29, 2024

പറവകള്‍ക്ക് തണ്ണീര്‍കുടമൊരുക്കി തരിയോട് ജി എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

0
Fb Img 1521632486817

കാവുംമന്ദം: വേനല്‍ കടുത്ത് കുടിവെള്ളം പോലും വറ്റിത്തുടങ്ങുന്ന ഈ സമയത്ത് പറവകള്‍ക്ക് തണ്ണീര്‍ കുടമൊരുക്കി സഹജീവി സ്നേഹത്തിന്‍റെ മാതൃകയാവുകയാണ് തരിയോട് ജി എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ കോമ്പൗണ്ടിനകത്തെ മരച്ചില്ലകളിലും വിവിധ ഭാഗങ്ങളിലും തണ്ണീര്‍ കുടമൊരുക്കുന്നതോടൊപ്പം സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും വീടുകളിലും പറവകള്‍ക്കുള്ള കുടിവെള്ള സൗകര്യമൊരുക്കും. പറവകള്‍ക്കൊരു നീര്‍ക്കുടം പരിപാടി തരിയോട് ജി എല്‍ പി സ്കൂളില്‍ വയനാട് അസിസ്റ്റന്‍റ് ഡവലപ്പ്മെന്‍റ് കമ്മീഷണര്‍ പി സി മജീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വല്‍സ പി മത്തായി സ്വാഗതവും എം എ ലില്ലിക്കുട്ടി നന്ദിയും പറഞ്ഞു. സലീം വാക്കട, കെ സന്തോഷ്, സിനി അനീഷ്, ഷംസിയ നൗഫല്‍, ലീന രതീഷ്, മിര്‍ഷാന ജംഷിദ്, വി മുസ്തഫ, എം മാലതി, എം പി കെ ഗിരീഷ്കുമാര്‍, പി ബി അജിത, പി ഷിബുകുമാര്‍, സി സി ഷാലി, ടി സുനിത തുടങ്ങിയവര്‍ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *