April 29, 2024

ബാവലി മൈസൂർ റോഡ് 9 മണി വരെ ഗതാഗതത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും

0
മാനന്തവാടി മൈസൂർ റോഡ് SH 33 ൽ ബാവലി മുതൽ ഉദ്ബൂർ വരെയുള്ള 16 കിലോമീറ്റർ റോഡ് 2008 ജൂൺ മാസത്തിൽ അന്നത്തെ മൈസൂർ ജില്ലാ കലക്ടർ ഒരു ഉത്തരവിലൂടെ വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെ ഗതാഗത നിരോധനം ഏർപ്പെടുത്തി … കഴിഞ്ഞ 10 വർഷത്തോളമായി ഗതാഗത നിരോധനം ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി മാനന്തവാടിയിലും മൈസൂരിലും ബാംഗ്ളൂരിലും ഉള്ള മലയാളികൾ ശ്രമിച്ചു വരികയാണ്… സംഘടനാപരമായും രാഷ്ട്രീയപരമായും ഇടപെടൽ നടക്കുന്നുണ്ടു്… എന്നാൽ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ ഈ റോഡിന് വേണ്ടി ഇതുവരെയായി ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടില്ല… മാറി മാറി വന്ന കർണാടക മന്ത്രിസഭയിൽ വിഷയം എത്തിയെങ്കിലും തീരുമാനമായില്ല… ഇപ്പോൾ കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി രാത്രി 9 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടു് നിവേദനങ്ങൾ നൽകുകയുണ്ടായി… കർണാടക വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് തീരുമാനം നീളുകയാണ്….. റോഡ് തുറക്കുകയൊ അല്ലെങ്കിൽ ബാവലിയിൽ നിന്ന് ബൈരക്കുപ്പ, മച്ചൂർ, ഗുണ്ടറ, ഗുണ്ടത്തൂർ, കാരാപ്പുറ, മഗ്ഗ, ഹൊസഹൊല ലു എന്നീ സ്ഥലങ്ങൾ വഴി അന്തർ സന്ത എത്തുന്ന വിധം റോഡ് അലൈൻമെന്റിൽ ' 10 കിലോമീറ്റർ പുതിയ റോഡ് നിർമ്മിക്കാവുന്ന പുതിയ നിർദ്ദേശം മാനന്തവാടി മൈസൂർ റോഡ് ആക്ഷൻ കമ്മിറ്റി കർണാടക പൊതുമരാമത്ത് വകുപ്പിന് നൽകിയിട്ടുണ്ട്…. ഗതാഗത നിരോധനത്തെ മറികടക്കാൻ ഇത് സഹായിക്കും.. വനപ്രദേശത്തെ ഭാഗികമായി ഒഴിവാക്കിയാണ് പുതിയ പാത… ഈ ബദൽ പാത നിർദ്ദേശങ്ങൾ അംഗീകരിച്ചു കിട്ടുന്നതിന് വേണ്ടി ശക്തമായ സമ്മർദ്ദങ്ങൾ നടത്തിവരുന്നുണ്ടു്..
കേവലം 10 കിലോമീറ്റർ ദൂരം പുതിയ റോഡ് വന്നാൽ വയനാട്ടിൽ നിന്ന് ബാവലി വഴി മൈസൂരിലേക്ക്  82 കിലോമീറ്റർ കൊണ്ടു എത്തിച്ചേരാൻ സാധിക്കും…..
കുട്ട ,ഗോണിക്കുപ്പ,ഹുൻസൂർ വഴി 159 കിലോമീറ്റർ സഞ്ചരിച്ചാണ് മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്ക് രാത്രിയിൽ ഇപ്പോൾ പോവുന്നത്….
ഗതാഗത സംവിധാനം താറുമാറായതോടെ 2008 മുതൽ ഏറെ ക്ലേശം സഹിച്ചാണ് വിദ്യാർഥികൾ അടക്കമുള്ളമലബാറുകാർ കർണാടകത്തിലേക്കും തിരിച്ചും യാത്ര ചെയ്ത് വരുന്നത്…. ഇതിന് അറുതി വരുത്താനാണ് മൈസൂർ, ബാംഗ്ളൂരു,മാനന്തവാടി എന്നിവിടങ്ങളിൽ രൂപീകരിച്ച അക്ഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശ്രമിച്ചു വരുന്നത്.
അതിനിടക്ക് മാനന്തവാടി വഴി തലശ്ശേരി മൈസൂർ റെയിൽ ലൈൻ ഉണ്ടാക്കാനുമുള്ള സമ്മർദ്ദങ്ങൾ നടന്നുവരുന്നുണ്ടു്..
ബാവലി മൈസൂർ റോഡ് 9 മണി വരെ ഗതാഗതത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാൻ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ടു്.. തുടർന്ന് നിരവധി വാഹനങ്ങൾ അതിർത്തിയിൽ എത്തിച്ച് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കാനും തീരുമാനമെടുത്തു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *