November 9, 2026

ലോക ക്ഷയരോഗ ദിനം ജില്ലാതല ഉദ്ഘാടനം 24 ന് മാനന്തവാടിയിൽ

0
IMG-20180321-WA0048
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ലോക ക്ഷയരോഗ ദിനം ജില്ലാതല ഉദ്ഘാടനം 24 ന് മാനന്തവാടിയിൽ നടക്കും. ആവശ്യമുണ്ട് നിങ്ങളിലെ നേതാവിലെ ക്ഷയരോഗവിമുക്ത ലോകത്തിനായി, ഇല്ലാതാക്കൂ ക്ഷയരോഗം നിങ്ങൾ കുറിക്കൂ ചരിത്രം    എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2020 ഓട് കൂടി ജില്ലയിൽ ക്ഷയരോഗം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ നടന്നുകൊണ്ടിരിക്കയാണ്.വീടുവീടാന്തരം കയറിയുള്ള സർവ്വേ നടപടികൾ നടത്തുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ചികിത്സ നടന്നു വരികയുമാണ് 2017ൽ സർക്കാർ മേഖലയിൽ 501 രോഗികളും സ്വകാര്യ മേഖലയിൽ 175 രോഗികളും ചികിത്സ തേടിയിട്ടുണ്ട്.ഇതിൽ 180 രോഗികളും ആദിവാസി സമൂഹത്തിൽ പെട്ടവരാണ് ക്ഷയരോഗികൾക്കുള്ള ചികിത്സയും ധനസഹായവും പോഷകാഹാരക്കറ്റുകളും മുടക്കം കൂടാതെ നൽകി വരുന്നു. ക്ഷയരോഗികൾക്ക് പുതുതായി മാസം തോറും 500 രൂപ അധിക ധനസഹായമായി നൽകുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിച്ചു വരികയുമാണ്.24ന് രാവിലെ 10 മണിക്ക് മാനന്തവാടി ഗവ:യു .പി .സ്കൂളിൽ വെച്ചാണ് ജില്ലാതല പരിപാടി നടക്കുന്നത്.
 ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച്  21 മുതൽ 23 വരെ മൈക്ക് അനൗൺമെന്റ് നടക്കും.22 ന് കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ഉപന്യാസ മത്സരങ്ങൾ എന്നിവയും 23, 24 തിയ്യതികളിൽ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ തെരുവ് നാടകവും 23 മുതൽ 28 വരെ ബോധവൽക്കരണ പ്രദർശനവും നടക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ ടി.ബി.ഓഫീസർ ഡോ.സി.ഷുബിൻ, ടി.ശശികുമാർ ,കെ.പി.ഗോപാലകൃഷ്ണൻ, കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *