April 29, 2024

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി: വളളിയൂരമ്മയുടെ അനുഗ്രഹത്തിനായി വയനാടിന്റെ വഴികള്‍ ‍ കാവിലേക്ക്.

0
Kavu Kodiyettu 2018
വള്ളിയൂര്‍ക്കാവ്: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ഇനി വളളിയൂരമ്മയുടെ അനുഗ്രഹത്തിനായി വയനാടിന്റെ വഴികള്‍ വള്ളിയൂര്‍ക്കാവിലേക്ക്. മറ്റ് അനുബന്ധ ക്ഷേത്രങ്ങളിലും ഇന്ന്  കൊടിയേറ്റ് നടന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്സവം തുടങ്ങി ഏഴാം ദിവസമാണ് വള്ളിയൂർക്കാവിൽ കൊടിയേറ്റം ' . വള്ളിയൂർക്കാവിൽ  ടിയേറിയതോടെ കാവും പരിസരവും ഇനിയുള്ള ഏഴ് രാപകലുകള്‍ ജനസാഗരമാകും.
   മറ്റ് ക്ഷേത്രങ്ങളില്‍  കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുന്നതെങ്കില്‍ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് ഉത്സവം തുടങ്ങി ഏഴാംനാളാണ് കൊടിയേറ്റം നടക്കുക. ആദിവാസി മൂപ്പന്റെ നേതൃത്വത്തില്‍ വെട്ടി കൊണ്ട് വന്ന ചില്ലകളോട് കൂടിയ മുളയില്‍ കോളനി മൂപ്പന്‍ കെ.രാഘവന്റെ നേതൃത്വത്തില്‍ കൊടിയേറ്റം നടന്നത്. 
  കൊടിയേറ്റത്തിന് സാക്ഷികളാവാന്‍ ദേശത്തിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങള്‍  കാവിലെത്തിയിരുന്നു. ട്രസ്റ്റി ഏച്ചോം ഗോപി ,എക്‌സികൂട്ടിവ് ഓഫീസര്‍ കെ.വി.നാരായണന്‍ നമ്പൂതിരി, ആഘോഷ കമ്മറ്റി പ്രസിഡന്റ് അഡ്വ: ശ്രീകാന്ത് പട്ടയൻ  , സെക്രട്ടറി മനോജ് പട്ടേട്ട് ,തുടങ്ങിയവര്‍ കൊടിയേറ്റത്തിന്‌സാഷ്യം വഹിച്ചു.
  അനുബന്ധ.ക്ഷേത്രങ്ങളായ തലപ്പുഴ, തേറ്റമല, ജെസി, തവിഞ്ഞാ ല്‍ 44,മക്കിമല തുടങ്ങിയ ക്ഷേത്രങ്ങളിലും  ഇന്ന്  കൊടിയേറ്റം നടന്നു.
 മേലെ കാവില്‍ രാവിലെ കല്‍പ്പറ്റ പാഞ്ചജന്യം സത്സംഗ് സംഘത്തിന്റെ നേതൃത്വത്തില്‍ ഭക്തിഗാനസുധ നടന്നു. രാത്രിയോടെ താഴെ കാവില്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂരിന്റെ സൗത്ത് ഇന്ത്യന്‍  കള്‍ച്ചറല്‍ ഫെസ്റ്റും നടന്നു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *