April 29, 2024

ആദിവാസി പ്രശ്നങ്ങളിൽ സമരം ചെയ്തവരെ കാണിനില്ലന്ന് പി.കെ. ജയലക്ഷ്മി.

0
Img 20180321 Wa0014
.

മാനന്തവാടി: കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് നിസാര കാര്യങ്ങൾക്ക് പോലും ആദിവാസി പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്തവരെ ഇപ്പോൾ കാണാനില്ലന്ന്  എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മി പറഞ്ഞു. ആദിവാസി കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ആദിവാസി ക്ഷേമ പദ്ധതികൾ അട്ടിമറിച്ചു. യു.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച ക്ഷേമ പദ്ധതികളും നിർത്തലാക്കി. അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ടതിന്റെയും വയനാട്ടിൽ നെല്ലാറച്ചാലിലെ യുവതി കെ.എസ്. ആർ.ടി.സി. ബസിൽ പ്രസവിച്ചതിന്റെയും ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒളിച്ചോടാൻ കഴിയില്ല. 
   കോളനികളിൽ ഭക്ഷ്യധാന്യ വിതരണം പോലും നിലച്ചു. ഭൂവിതരണ പദ്ധതി പൂർണ്ണമായും അവസാനിപ്പിച്ചു.  നീതി നിഷേധിക്കപ്പെട്ട സമൂഹമായി ആദിവാസി ജനതയെ മാറ്റിയെടുക്കുകയാണ് ഇടതു സർക്കാരെന്നും പി.കെ. ജയലക്ഷ്മി പറഞ്ഞു. 
  ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അനന്തൻ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എക്കണ്ടി മൊയ്തൂട്ടി, എം.ടി.ചന്തു, സുരേഷ് പാലോട്ട്, അസീസ് വാളാട്, വി.ടി.ഷാജി, അനീഷ് വാളാട്, വിപിന ചന്ദ്രൻ മാസ്റ്റർ, എൽസി ജോയി, ചന്ദ്രൻ എടമന, മീനാക്ഷി രാമൻ, ലൈജി, ലത ബാലൻ  തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *