May 1, 2026

വടക്കനാടൻ ജനത നടത്തുന്ന നിരാഹാര സമരത്തിന് ചൈൽഡ് പ്രൊട്ടക്ട് ടീം വയനാട് ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

0
IMG-20180321-WA0042
By ന്യൂസ് വയനാട് ബ്യൂറോ
വന്യമൃഗശല്യം കാരണം പൊറുതി മുട്ടിയ വടക്കനാടൻ ജനത നടത്തുന്ന നിരാഹാര സമരത്തിന്  ചൈൽഡ് പ്രൊട്ടക്ട് ടീം വയനാട് ജില്ലാ കമ്മിറ്റി സമരം പന്തൽ സന്ദർശിച്ചു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുഞ്ഞു മക്കൾ ഉൾപ്പെടെയുള്ള ഒരു ജനതയുടെ സ്വൈര്യ ജീവിതത്തിനു തടസ്സമാകുന്ന വന്യമൃഗ ശല്യത്തിന് എതിരെ വടക്കനാടൻ ജനത നടത്തുന്ന സമരം ന്യായമാണെന്നും,സർക്കാർ അടിയന്തിരമായി ഈ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും, ചൈൽഡ് പ്രൊട്ടക്ട് ടീം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
സി പി ടി വയനാട് ജില്ലാ രക്ഷാധികാരി  മാത്യു എബ്രഹാം, ജില്ലാ പ്രസിഡന്റ്‌  വിനോദ് അണിമംഗലത്, ജില്ലാ ആക്ടിംഗ് സെക്രട്ടറി ചന്ദ്രൻ വൈക്കത്, ജില്ലാ ട്രഷറർ വിഷ്ണു വേണുഗോപാൽ,ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രകാശ് പ്രാസ്കോ, ജില്ലാ ജോയിൻ സെക്രട്ടറി അനുരാഗ് നാരായണൻ, ജില്ലാ എക്സിക്യൂട്ടീവ് ടി ൻ സജിത്ത്, സി പി ടി ബത്തേരി മണ്ഡലം കോഡിനേറ്റർ ജാഫർ സാദിഖ്, മണ്ഡലം പ്രസിഡന്റ്‌ അബൂബക്കർ എം, മണ്ഡലം സെക്രട്ടറി അജ്മൽ കൈപ്പഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *