കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ സമരപന്തലിൽ: വടക്കനാട് സമരത്തിന്റെ മുഖം മാറുന്നു.
ജയരാജ് ബത്തേരി
അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ഏഴാം ദിവസം പിന്നിടുമ്പോഴും ഒത്തുതീർപ്പിന് വേഗത കൂട്ടാതെ അധികൃതർ ….. എന്നാൽ അവകാശങ്ങൾ നേടിയെടുക്കുന്നതു വരെ സമരമെന്ന് സമരക്കാരും … വടക്കനാട് സമരം ഏഴ് ദിവസം പിന്നിടുമ്പോഴും സർക്കാർ തലത്തിൽ എം.എൽ എ മാരും ,ജനപ്രതിനിധികളും ,സമരസമിതി നേതാക്കളുമായുള്ള ചർച്ച 27 -ന് നടക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അപ്പോൾ ഇനിയും നാല് ദിവസം സമരം തുടരുമെന്നത് ഉറപ്പായി.
തുടക്കത്തിൽ നിരാഹാരമിരുന്ന എം.കെ മോഹനൻ ,നിഖിൽ ജോർജ് ,വി.സി ഷൈൻ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ ,കർഷകരായ ദേവസ്യ പുറ്റനാൽ ,ജോബി മാങ്കുത്തേൽ ,ചിത്രാംഗദൻ വെള്ളക്കെട്ട് തുടങ്ങിയ കർഷകർ നിരാഹാര സമരം തുടരുകയാണ്.
നിരാഹാരമിരിക്കുന്നവർ മൂന്ന് പേരാണെങ്കിലും ,സമരപന്തലിൽ ഇവർക്ക് കൂട്ടിരിക്കാൻ കുടുംബവും നാട്ടുകാരും കൂടെയുണ്ട്. ജോബി മാങ്കുത്തേലിന്റെ 4 മാസം പ്രായമുള്ള മകൾ അച്ഛന്റെ കൂടെ നിരാഹാര പന്തലിൽ കിടക്കുന്നത് സമര പന്തലിലെത്തുന്നവർക്ക് കൗതുകമായി. താനുൾപ്പെടുന്ന തലമുറക്കുവേണ്ടി അച്ഛൻ സമരം കിടക്കുകയാണെന്നറിയാതെ കളി ചിരിയുമായി കൊച്ചു മിടുക്കി ….
സമരം 7 നാൾ പിന്നിടുമ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളാണ് ഇപ്പോഴും സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് സമര പന്തലിൽ എത്തുന്നത്. അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ നിന്നും ,തമിഴ്നാട്ടിൽ നിന്നും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നിരവധി പേർ എത്തിയിരുന്നു.
ചർച്ചയിലൂടെയെങ്കിലും സമരത്തിന് തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.വയനാട് കണ്ടതിൽ ഏറ്റവും വലിയ ജന പിന്തുണ കിട്ടിയ സമരമാണ് വടക്കനാട് സമരമെന്ന് നിസ്സംശയം പറയാം. ജില്ലയിൽ പലയിടത്തും അനുഭവിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരം ആകാൻ ഈ സമരം സഹായിക്കും എന്ന പ്രതീക്ഷയിലാണ് വന്യ മൃഗ ശല്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന വയനാട്ടിലെ കർഷകർ .







Leave a Reply