May 2, 2024

സോപ്പ് ഉത്പന്നങ്ങൾ നിർമിച്ച് സ്വയം പര്യാപ്തരാവുകയാണ് വയനാട്ടിലെ കോളനികളിലെ ആദിവാസികൾ.

0
Soap
കുടുംബങ്ങളിൽ അവശ്യം ഉണ്ടായിരിക്കേണ്ട സോപ്പ്- സോപ്പ് ഉത്പന്നങ്ങൾ സ്വന്തമായി നിർമിച്ച് സ്വയം പര്യാപ്തരാവുകയാണ് വയനാട്ടിലെ വിവിധ കോളനികളിലെ ആദിവാസികൾ. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിവരുന്ന സംരംഭകത്വ പരിശീലനത്തിലൂടെയാണ് ആദിവാസികൾ ഈ മേഖലയിലും പ്രാവിണ്യം തെളിയിക്കുന്നത്. ടോയ്‌ലറ്റ് സോപ്പ്, അലക്ക് സോപ്പ്, സോപ്പ് പൊടി, ലിക്വിഡ് സോപ്പ്, ടോയ്‌ലറ്റ് ക്ലീനേഴ്‌സ് തുടങ്ങി 15 ഓളം ഉൽപന്നങ്ങളാണ് ആദിവാസികൾ ഇപ്പോൾ സ്വന്തമായി നിർമ്മിച്ച് ഉപയോഗിക്കുന്നത്. ഇത്തരം ഉല്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിവഴി വിതരണം ചെയ്‌തു വരുന്നു. ബാവലി കോളനി കേന്ദ്രികരിച്ച് നടത്തിയ പരിശീലനം ബാവലി സെന്റ് ജോസഫ് ദേവാലയം വികാരി  ഫാ. ജെയിംസ് കളമ്പുകാട്ടിന്റെ അധ്യക്ഷതയിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടർ . ഫാ. ജിനോജ്‌ പാലത്തടത്തിൽ ഉൽഘാടനം ചെയ്തു. പരിശീലനത്തിന് ഫീൽഡ് കോ ഓർഡിനേറ്റേഴ്‌സ് ആയ ആലിസ് സിസിൽ , ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *