May 2, 2024

ശാസ്ത്ര സാഹിത്യ പരിഷത്ത് സെമിനാർ ശനിയാഴ്ച മാനന്തവാടിയിൽ

0

കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മെയ് 11 മുതൽ  ബത്തേരിയിൽ നടത്തുന്ന   55 -ാം  സംസ്ഥാന  വാർഷികത്തിന് മുന്നോടിയായി   സംസ്ഥാനതല  വിദ്യാഭ്യാസ സെമിനാർ നാളെ  ( ശനി ) രാവിലെ 10 മണി മുതൽ  മാനന്ത വാടി  മിൽക്ക് സൊസൈറ്റി ഹാളിൽ നടക്കും.പരിപാടി  മാനന്തവാടി നഗര സഭാധ്യക്ഷൻ വി.ആർ.  പ്രവീജിന്റെ  അധ്യക്ഷതയിൽ  മാനന്തവാടി നിയോജകമണ്ഡലം  എം. എൽ. എ. ഒ. ആർ. കേളു ഉദ്ഘാടനം ചെയ്യും. ബി.ജി.വി.എസ്. പ്രസിഡണ്ട് ഡോ: സി.രാമകൃഷ്ണൻ  വിഷയാവതരണം നടത്തും. ജനാധിപത്യ വിദ്യാഭ്യാസത്തിലേക്ക് എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ്      ആമുഖപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ ബദൽ പ്രവർത്തനങ്ങളുടെ  അവതരണത്തിൽ മൂംബൈ സർവ്വകലാശാലാ പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവി ഡോ: ജോസ് ജോർജ്  മോഡറേറ്ററായിരിക്കും. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ    വിദ്യാഭ്യാസ മുന്നേറ്റം ,വിദ്യാലയ  വികസനത്തിലൂടെ  ഗ്രാമ വികസനം ,ബഹുഭാഷാരംഗത്തെ  അടിസ്ഥാന ശേഷി വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *