May 7, 2024

ജനതാദൾ (യു) പ്രവര്ത്തക സംഗമം സംഘടിപ്പിച്ചു

0
24wd34
 
കല്പറ്റ: ജനതാദൾ (യു) പ്രവർത്തക സംഗമവും  റാം മനോഹർ ലോഹ്യയുടെ 100-ാം ജന്മദിനാഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യ സോഷ്യലിസം പ്രാവർത്തികമാക്കാൻ  വലിയ പങ്ക് വഹിച്ചയാളാണ്  റാം മനോഹർ ലോഹ്യയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്ത് മത സൗഹാർദം നഷ്ട്ടപ്പെട്ടു. രാജ്യത്തിന്റെ ഏത് മേഖലയിലും നിരാശമാത്രമാണ് കാണാൻ കഴിയുക. നരേന്ദ്രമോദി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ  പാലിച്ചിട്ടില്ല. വിലക്കയറ്റം തടയും, തൊഴിൽ സാധ്യതകൾ സൃഷ്ടിക്കും, കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ പാവപ്പെട്ടവരുടെ ബാങ്ക് അകൗണ്ടിൽ നിക്ഷേപിക്കും എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. അധികാരത്തിലെത്തി നാല് വർഷം ആകുമ്പോഴും ഇതിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. നോട്ട് നിരോധവും,  ജി.എസ്.ടിയും നടപ്പിലാക്കി സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചു എന്നതാണ് നരേന്ദ്രമോദി സർക്കാർ ചെയ്തത്. വർഗീയശക്തികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത് അവരെ എതിർക്കുന്നവരെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ് അവർ ചെയ്യുന്നത്.  ഇപ്പോഴത്തെ സാഹചര്യത്തിൽ  റാം മനോഹർ ലോഹ്യയുടെ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്  കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. വി.പി. വർക്കി, ഇ.ആർ. സന്തോഷ് കുമാർ, കെ.എ. സ്കറിയ, കെ.എസ്. ബാബു എന്നിവർ സംസാരിച്ചു.  ഡി. രാജൻ, പി.എം. ഷബീറലി, കെ.എ. ചന്തു, യു.എ. ഖാദർ, ജോസ് പനമട എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *