June 20, 2026

കൊളഗപ്പാറ അപകടം: മരണം രണ്ടായി: പരിക്കേറ്റവർക്ക് ചികിത്സ വൈകി

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.
ബത്തേരി:
ദേശീയ പാതയില്‍ ബത്തേരി  കൊളഗപ്പാറയ്ക്കും പാതിരിപ്പാലത്തിനും ഇടയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ രണ്ട് പേർ മരിച്ചു. .എരുമാട് പനഞ്ചിറ വിളഞ്ഞോത്തറ ആന്റണി ( ആന്റപ്പന്‍ 45) .എരുമാട് ചുണ്ടന്‍കുഴി തങ്കച്ചന്‍ (65) എന്നിവരാണ് മരിച്ചത്.   തങ്കച്ചൻ അപകടം സംഭവിച്ചയുടന്‍ മരണപ്പെട്ടിരുന്നു.തങ്കച്ചന്റെ മക്കളായ ബത്തേരിയിലെ ഡിവൈന്‍ മെഡിക്കല്‍ ഷോപ്പുടമ അനൂപ്, ജോസ് എന്നിവരും അനൂപിന്റെ സുഹൃത്ത് സജിയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരശ്ശേരി ചുരത്തില്‍ അടിവാരത്ത് കുരിശിന്റെ വഴി കഴിഞ്ഞ് വരികയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍.
   പരിക്കേറ്റവർക്ക് വയനാട്ടിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തതിനാൽ കോഴിക്കോടേക്ക് റഫർ ചെയ്യുകയായിരുന്നു. ഐ.സി.യു. സൗകര്യമുള്ള  ആംബുലൻസ് ലഭിക്കാൻ വൈകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *