കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 26 ന് കൽപ്പറ്റയിൽ വഴി തടയൽ സമരം
വന്യജീവി ശല്യത്തിൽ പ്രതിഷേധിച്ച് കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 26 ന് കൽപ്പറ്റയിൽ വഴി തടയൽ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളന ത്തിൽ പറഞ്ഞു. വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക, വടക്കനാട് സമരം ഒത്തുതീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം കൽപ്പറ്റ കൈനാട്ടിയിൽ രാവിലെ പത്തര മുതൽ റോഡ് ഉപരോധിക്കും പ്രശ്ന പരിഹാരമായില്ലങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കാർഷിക പുരോഗമന സമിതി നീങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.






Leave a Reply