സ്ഥിരം തൊഴില്‍ അട്ടിമറി: കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനനയം അപലപനീയം: ഐ എന്‍ ടി യു സി
കല്‍പ്പറ്റ: രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെ തൊഴിലും ജീവിതവും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന കേന്ദ്ര തൊഴിലും ജീവിതവും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് ഐ എന്‍ ടി യു സി വയനാട് ജില്ലാകമ്മിറ്റി. സ്ഥിരം തൊഴില്‍ സമ്പ്രദായം അട്ടിമറിക്കാന്‍ തൊഴിലുടമകള്‍ക്ക് സൗകര്യം നല്‍കുന്നതാണ് പുതിയ ഉത്തരവ്.
കരാര്‍ തൊഴിലാളികളെയും താല്‍ക്കാലിക തൊഴിലാളികളെയും മാത്രമാക്കി ചുരുക്കാനും അനൂകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതാക്കാനും രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കിക്കൊണ്ട് തൊഴിലാളികളെ പിരിച്ചുവിടാനും വ്യവസ്ഥ നല്‍കുന്ന ഉത്തരവ് തൊഴിലുടമകള്‍ക്കും മാനേജ്‌മെന്റ് -കോര്‍പറേറ്റ് വ്യവസായ ലോബികള്‍ക്കും തങ്ങളുടെ തന്‍പ്രമാണിത്തം നടപ്പിലാക്കാന്‍ വഴിവെക്കുന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യത്ത് ഒഴുക്കാനാവശ്യമായ പണം സ്വരൂപിക്കാനാണ് കോര്‍പറേറ്റ് വ്യവസായ ലോബികള്‍ക്കാവശ്യമായ തരത്തിലുള്ള നിയമനിര്‍മ്മാണം നടത്തുന്നതെന്നും പാര്‍ലമെന്റിന്റെ പരിഗണനക്ക് പോലും വെക്കാതെ സര്‍ക്കാര്‍ ഉത്തരവിന്റെ രൂപത്തില്‍ തിടുക്കത്തില്‍ വിഷയം നടപ്പിലാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ജില്ലാകമ്മിറ്റി ആരോപിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരപരിപാടികളുടെ ഭാഗമായി ഏപ്രില്‍ 27ന് ചൊവ്വാഴ്ച കല്‍പ്പറ്റയില്‍ സാഹാഹ്നധര്‍ണ സംഘടിപ്പിക്കും. അന്നേദിവസം ഉച്ചക്ക് 2 മണിക്ക് ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ ബോഡിയോഗം ചേരുകയും വയനാട്ടിലെ തൊഴിലാളി പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പ്രക്ഷോഭം നടത്താന്‍ പോകുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. പി കെ അനില്‍കുമാര്‍, സി ജയപ്രസാദ്, എന്‍ വേണുമാസ്റ്റര്‍, ഷൈനി ജോയി, മോഹന്‍ദാസ് കോട്ടക്കൊല്ലി, ടി എ റെജി, പി എന്‍ ശിവന്‍, പി കെ കുഞ്ഞിമൊയ്തീന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ഗിരീഷ് കല്‍പ്പറ്റ, പി എന്‍ വര്‍ഗീസ്, ശ്രീനിവാസന്‍ തൊവരിമല, ജോസ് പടിഞ്ഞാറത്തറ, സാലി റാട്ടക്കൊല്ലി, കെ കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.




Leave a Reply