May 3, 2024

ലോക ജലദിനം: ജലസംരക്ഷണ സന്ദേശവുമായി ചങ്ങാതിക്കൂട്ടം ബൈക്ക് റാലി നടത്തി.

0
Img 20180324 Wa0046
കാവുംമന്ദം: ലോക ജലദിനത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ ചങ്ങാതിക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി കാവുംമന്ദത്ത് വെച്ച്  ക്യാപ്റ്റന്‍ അഷ്മലിന് പതാക കൈമാറി ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന വയനാട് ജില്ലയില്‍ കുറച്ച് വര്‍ഷങ്ങളായി മഴയുടെ തോത് അന്നന്ന് കുറഞ്ഞ് വരികയാണ്. അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കൂടിയിരിക്കുന്നു. ശുദ്ധജലമൊഴുകിയിരുന്ന പുഴകളും കുളങ്ങളും തോടുകളും എല്ലാം വറ്റി വരണ്ടുകൊണ്ടിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ശുദ്ധജലം ലഭ്യമാക്കിയിരുന്ന വിവിധ ജല സ്രോതസുകളും നാമാവശേഷമായി കൊണ്ടിരിക്കുന്നു. ഇതിന് പരിഹാരം പരിസ്ഥിതി സംരക്ഷണ- ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരും സ്വന്തം വീടുകളില്‍ നിന്നും ആരംഭിക്കണം. ഈ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പടിഞ്ഞാറത്തറയിലെ  യുവകൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്‍റെ സന്ദേശ യാത്ര. കാവുംമന്ദത്ത് നിന്നും തുടക്കം കുറിച്ച റാലി പടിഞ്ഞാറത്തറയില്‍ സമാപിച്ചു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *