May 1, 2026

മാനന്തവാടി നഗരസഭ ഭരണ സമിതി യോഗസ്ഥലത്ത് സി.സി.ടി.വി. സ്ഥാപിക്കണമെന്ന് പ്രതിപക്ഷം.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭാ ബജറ്റ് യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു മുനിസിപ്പാലിറ്റിക്ക് മുൻപിൽ ധർണ്ണ നടത്തി.
കഴിഞ്ഞ ദിവസം നടന്ന നഗരസഭാ ഭരണസമിതി യോഗത്തിൽ വെച്ച് പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്യാനും   കസേര കൊണ്ട് അടിക്കാൻ ശ്രമിക്കുകയും ചെയ്ത സി പി എം അംഗങ്ങളുടെ നടപടിയിൽ പ്രതിഷേധിച്ചും ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാതെ എടുക്കാത്ത തീരുമാനങ്ങൾ മിനുട്ട്സ് ബുക്കിൽ എഴുതി ചേർക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ബജറ്റ് യോഗം ബഹിഷ്ക്കരിച്ചത് ബഹിഷ്ക്കരണത്തിന് ശേഷം നടത്തിയ മുനിസിപ്പാലിറ്റി ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണക്ക് സ്റ്റെർവിൻസ്റ്റാനാ ബി ഡിഅരുൺ കുമാർ മുജീബ് കോടിയോടൻ, സെഖീന, ഹംസ, സ്വപ്ന ,ബിജു, ശ്രീലത, കേശവൻ ,മഞ്ജു ,അശോകൻ എന്നിവർ നേതൃത്വം നൽകി.
നഗരസഭാ ഭരണ സമിതി യോഗത്തിൻ ജീവൻ പണയം വെച്ച് ഇരിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷാംഗ ങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൗൺസിൽ യോഗത്തിൽ സി പി എം
അംഗങ്ങൾ നടത്തുന്ന കയ്യേറ്റവും ഭീഷണിയും അവസാനിപ്പിക്കണം.
ക്രിമിനലുകൾ ഇരിക്കേണ്ട സ്ഥലമല്ല ഭരണ സമിതിയോഗമെന്നും കൗൺസിലർമാർ പറഞ്ഞു
പ്രശ്നങ്ങളില്ലാത്തതും സമാധാനത്തിലും മുനിസിപ്പൽ ഭരണ സമിതി യോഗം നടക്കണം ഇതിന്നായി ഭരണസമിതി യോഗം നടക്കുന്ന ഹാളും ഓഫീസും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണം. 
ഭരണ സമിതി എടുക്കുന്ന ഒരു തീരുമാനവും മിനുട്ട്സ് ബുക്കിൽ രേഖപ്പെടുത്തുന്നില്ല.
പിന്നീട് സിക്രട്ടറിയെ ഭീഷണിപ്പെടുത്തി ഭരണ സമിതി എടുക്കാത്ത തീരുമാനങ്ങൾ മിനുട്ട്സ് ബുക്കിൽ എഴുതി ചേർക്കുകയാണ് ചെയ്യുന്നത് .പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കയറി വരാൻ പറ്റാത്ത ഓഫീസായി മുനിസിപ്പാലിറ്റി മാറിയിരിക്കയാണ്
ഓഫീസിൽ തന്നിഷ്ടങ്ങളാണ് നടക്കുന്നത് ഇത് അവസാനിപ്പിക്കാൻ ഭരണ സമിതിക്ക് കഴിയുന്നില്ല 
പാവപ്പെട്ടവർ
 പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാനായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ 1560 വീടുകൾക്ക് അനുമതി ലഭിച്ചിട്ടും 360 വീടുകൾക്ക് മാത്രമാണ് എഗ്രിമെന്റ് വെച്ചത് മുനിസിപ്പാലിറ്റി അധികൃതരുടെ അനാസ്ഥകാരണം മറ്റ് വീടുകളുടെ എഗ്രിമെന്റ് വെച്ചില്ല എന്ന് മാത്രമല്ല എഗ്രിമെന്റ് വെച്ച വീടുകൾക്ക് ഒന്നാം ഘടു മാത്രമാണ് നൽകിയത് പിന്നീട് യാതൊരു വിധ ഫണ്ടും നൽകാൻ കഴിഞ്ഞിട്ടില്ല
ജീവനിൽ ഭയമില്ലാതെ ഭരണ സമിതി യോഗത്തിൽ ഇരിക്കാൻ കഴിയണമെന്നും ഈ ആവശ്യമുന്നയിച്ച് യുഡിഎഫ് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകും
ജനകീയ നിലപാടുകൾക്കെതിരെ മുനിസിപ്പാലിറ്റി സ്വീകരിക്കുന്ന നിലപാടുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുനിസിപ്പാലിറ്റിയിലുടനീളം വാഹന പ്രചരണ ജാഥ നടത്തുമെന്നും കൗൺസിലർമാർ പറഞ്ഞു പത്ര സമ്മേളനത്തിൽ ജേക്കബ് സെബാസ്റ്റ്യൻ, കടവത്ത് മുഹമ്മദ്, പി വി ജോർജ് ,അഡ്വ അബ്ദുൽ റഷീദ് പടയൻ ,ഹുസൈൻ കുഴിനിലം, ജോർജ് കളമ്പാട്ട് എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *