May 1, 2026

അക്രമരാഷ്ട്രീയവും മദ്യ ലോബികളെ പ്രീണിപ്പിക്കലുമാണ് ഇടതു സര്‍ക്കാരിന്റെ മുഖമുദ്രകളെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്

0
01-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അക്രമരാഷ്ട്രീയവും മദ്യ ലോബികളെ പ്രീണിപ്പിക്കലുമാണ് ഇടതു സര്‍ക്കാരിന്റെ മുഖമുദ്രകളെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അഭിപ്രായപ്പെട്ടു.കേരളസര്‍ക്കാരിന്റെ വികലമായ മദ്യനയത്തിന്റെ ബലിയാടുകളാവുന്നത് സ്ത്രീകളും കുട്ടികളുമായതിനാല്‍ മദ്യനയത്തിനെതിരെ പോരാടുന്നതിന് മഹിളാകോണ്‍ഗ്രസ്സ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ബത്തേരി വടക്കനാട് നടക്കുന്ന കര്‍ഷകരുടെ സമരത്തിന് മഹിളാ കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും പറഞ്ഞു.യോഗത്തില്‍ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.മുന്‍മന്ത്രിയും എ ഐ സി സി മെമ്പറുമായ പി.കെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി.മെമ്പര്‍മാരായ എന്‍.ഡി.അപ്പച്ചന്‍,കെ.എല്‍.പൗലോസ്,ഡി.സി.സി.ഭാരവാഹികളായ ജി.വിജയമ്മ,ശോഭനകുമാരി,ശകുന്തള ഷണ്‍മുഖന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരള ഉണ്ണിത്താന്‍,മാര്‍ഗരറ്റ് തോമസ്,സുജയ വേണുഗോപാല്‍ ജില്ലാ ഭാരവാഹികളായ ശാന്തകുമാരി,എല്‍സബത്ത്,രമ ഹരിഹരന്‍,ഉഷ തമ്പി,സുലോചന ഗോവിന്ദന്‍കുട്ടി,ഷൈനി ജോയി,കല്ല്യാണി ലൗലി,സി.പി.പുഷ്പലത,അയിഷ പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *