April 29, 2024

വടക്കനാടിന്റെ ചരിത്ര വിജയം :. സത്യാഗ്രഹ സമരം നാളെ അവസാനിപ്പിക്കും

0
Img 20180327 Wa0138
ജയരാജ് ബത്തേരി
      വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തിവന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. ചർച്ചയിൽ സമരസമിതി നേതാക്കൾ ആവശ്യപ്പെട്ട 80 ശതമാനം ആവശ്യങ്ങൾക്ക് തീരുമാനമാക്കാമെന്ന വനം വകുപ്പ്  മന്ത്രിയുടെ ഉറപ്പിൻമേലാണ് കർഷകർ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
മാർച്ച് പതിനേഴിന് തുടങ്ങിയ നിരാഹാര സമരം പതിനൊന്ന് ദിവസം പിന്നിട്ടപ്പോൾ കേന്ദ്ര സംസ്ഥാന നേതാക്കളും ,ജനപ്രതിനിധികളും ,വിദ്യാർത്ഥികളും ,വിവിധ സംഘടനകളും  ,നേതാക്കളും , വിവിധ മതമേലധ്യക്ഷൻമാരുമായി  ജില്ലയിൽ നിന്നും ,ജില്ലക്ക് പുറത്തു നിന്നുമായി നാല് പത്തി മൂവായിരത്തിൽ അധികം ആളുകൾ പിന്തുണയറിയിച്ചെത്തിയ വടക്ക നാട് സമരം വയനാട്ടിലെ ചരിത്ര സമരമായി മാറി.
        കലക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെടുകയും ,സമരം പൂർവ്വാധികം ശക്തിയോടെ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് മാർച്ച് 27 ന് മന്ത്രിതല ചർച്ച നടത്താൻ കർഷക സമിതി നേതാക്കളെ ക്ഷണിച്ചത്. കർഷകരുടെ പ്രധാനപ്പെട്ട ആവശ്യം സോളാർ ഫെൻസിങ്ങോടുള്ള ,കോൺക്രീറ്റ് ഭിത്തികളിൽ കരിങ്കല്ല് പാകി വന്യമൃഗങ്ങൾക്ക് തകർക്കാൻ പറ്റാത്ത രീതിയിൽ മതിലുകൾ സ്ഥാപിക്കുക എന്നതാണ്. കണ്ണൂർ ജില്ലയിലെ ' കൊട്ടിയൂർ ഭാഗങ്ങളിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. എന്നാൽ വയനാടിന്റെ മണ്ണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ,മതിലുകളോ അല്ലെങ്കിൽ അതേ രീതിയിലുള്ള മറ്റേതെങ്കിലും പ്രതിരോധ മാർഗ്ഗങ്ങളോ സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ എം.എൽ.എ മാരും ,ജനപ്രതിനിധികളും ,വനം വകുപ്പ് ഉദ്യോഗസ്ഥരും ഏപ്രിൽ 7, 8 തിയ്യതികളിൽ വടക്കനാട് എത്തും.
 ഏതാണ്ട് 38 കിലോമീറ്റർ ഭാഗത്ത് പരിശോധന നടത്തി വിശദമായ റിപ്പോർട്ട്  ഏപ്രിൽ 15നകം തയ്യാറാക്കി ഏപ്രിൽ 30നകം സർക്കാരിന് സമർപ്പിക്കണം.കൂടാതെ കർഷകർക്ക് കിട്ടാനുള്ള നഷ്ട പരിഹാര തുക മെയ് 15നുള്ളിൽ കൊടുത്തു തീർക്കാനും തീരുമാനമായി.കാർഷിക വിളകളുടെയും ,വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റവർക്കും ,മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ,അനുവദിച്ച നഷ്ടപരിഹാര തുക കൂട്ടി നൽകണമെന്ന ആവശ്യവും പരിഗണിക്കും. കൂടാതെ വനം വകുപ്പുമായി തർക്കം നിൽക്കുന്ന ഭൂമിയിൽ വനം വകുപ്പ് ,റവന്യു വകുപ്പ് ,ബന്ധപ്പെട്ട കർഷകർ ,ജനപ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ജോയിന്റ് സർവ്വേ നടത്തി പ്രശ്നം പരിഹരിക്കും ,കാട്ടാനകളെ തുരത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കും തുടങ്ങിയവയാണ് ചർച്ചയിൽ തീരുമാനമായത്. 
ചർച്ചയിൽ വനം മന്ത്രി കെ .രാജുവിനൊപ്പം ,സി.സി.എഫ് ,സെക്രട്ടറി വനം വകുപ്പ് ,വയനാട്ടിലെ എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ ,സി.കെ ശശീന്ദ്രൻ ,ഓ ആർ കേളു ,ജില്ലാ പഞ്ചായത്ത് പ്രസി.ടി.ഉഷാകുമാരി ,ബ്ലോക്ക് പഞ്ചായത്ത് പ്രസി.ലത ശശി ,നൂൽപ്പുഴ പഞ്ചായത്ത് പ്രസി.ശോഭൻകുമാർ ,വൈൽഡ് ലൈഫ് വാർഡൻ സാജൻ , ചീരാൽ ഡിവിഷൻ പ്രതിനിധീകരിച്ച് ബിന്ദു മനോജ് ,ബ്ലോക്ക് മെമ്പർ എ.കെ കുമാരൻ ,നൂൽപ്പുഴ പഞ്ചായത്തിലെ ഒന്ന് ,രണ്ട് ' മൂന്ന് വാർഡിലെ മെമ്പർമാരായ അനീഷ് ,എം.കെ മോഹനൻ ,സരോജിനി ,സമര സമിതി ചെയർമാൻ ഫാദ.ജോബി മുക്കാട്ടു കാവുങ്കൽ ,കൺവീനർ കരുണാകരൻ വെള്ളക്കെട്ട് ,അഡ്വ.എം.ടി ബാബു , യോഹന്നാൻ വർഗീസ് ,പി .എ വിശ്വനാഥൻ ,കെ .ടി കുരിയാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *