August 31, 2026

ബാണാസുര പുഷ്‌പോത്സവം ഏപ്രില്‍ ഒന്നു മുതല്‍

0
IMG_20180328_115850
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ ബാണാസുരഡാമില്‍ വെച്ച് ബാണാസുര പുഷ്‌പോത്സവം നടത്തുമെന്ന് അധികൃതര്‍ കൽപ്പറ്റയിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശന സമയം. അപൂര്‍വ്വയിനം പുഷ്പങ്ങളുടെയും, ചെടികളുടെയും പ്രദര്‍ശനമാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ടര എക്കറോളം സ്ഥലത്താണ് ചെടികളും, പുഷ്പകളും നട്ടുപിടിച്ചിരിക്കുന്നത്. നൂറിലധികം വ്യത്യസ്തയിനം പൂക്കള്‍, ഇരുനൂറില്‍പരം ജറബറ പൂക്കള്‍, നാനൂറിലികം റോസാപ്പൂക്കള്‍, എഴുപതിലധികം ഡാലിയ, നാല്‍പതിലധികം ജമന്തികള്‍, ആന്തൂറിയം, പോയെന്‍സാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, ഓര്‍ക്കിഡ്‌സ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ചെടികളുടെയും, പൂക്കളുടെയും വില്‍പ്പന സ്റ്റാള്‍, ഫ്‌ളവര്‍ഷോ, ഫുഡ്‌ഫെസ്റ്റിവെല്‍, വാണിജ്യവിപണന മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയെല്ലാം തയ്യാറാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് അറുപതും, കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്. വാര്‍ത്താ സമ്മേളനത്തില്‍ നിഖില്‍ദാസ് ടി, കെ ജോസ്, എം.പി രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *