April 29, 2024

വയനാട്ടിൽ ഓഡിയോളജി ലാബ് സ്ഥാപിക്കണമെന്ന് കോക്ലിയർ ഇംപ്ലാൻറീസ് അസോസിയേഷൻ

0
Monwdl13
കൽപറ്റ: ജില്ലയിൽ കോക്ലിയർ ഇംപ്ലാൻറ് സർജറി കഴിഞ്ഞ കുട്ടികൾക്കായി സർക്കാർ തലത്തിൽ സർവ സജ്ജമായ ഒരു ഒാഡിയോളജി ലാബ് സ്ഥാപിക്കണമെന്നും ത്രിതല പഞ്ചായത്തുകൾ വഴി ഇത്തരം കുട്ടികളുടെ തുടർചികിത്സക്കുള്ള സാമ്പത്തിക സഹായങ്ങൾ അനുവദിക്കണമെന്നും കോക്ലിയർ ഇംപ്ലാൻറീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജില്ല സമ്മേളനം  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
കോക്ലിയർ ഇംപ്ലാൻറ് സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ജില്ലയിലെ കുട്ടികൾ മറ്റു ജില്ലകളെയാണ് ആശ്രയിക്കുന്നത്. ഈ വിഷയവും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി.  ജില്ല കോ  ഒാഡിനേറ്റർ നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.ആർ.സിയും കോക്ലിയർ ഇംപ്ലാൻറീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ചേർന്ന് നൽകുന്ന ഹിയറിങ് എയ്ഡുകളുടെ വിതരണം ജില്ല അസി. കലക്ടർ വി.പി കതിർ വടിവേലു നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എൻ.ബി. കുഞ്ഞിമോൾ, എസ്.എസ്.എ. ജില്ല കോ ഒാഡിനേറ്റർ എം.ഒ. സജി, സി.ആർ.സി. കോഴിക്കോട് ലക്ഷ്മി ദേവി, അസി. കോ ഒാഡിനേറ്റർ എം. അനിൽകുമാർ,സലീം കുന്നുപുറത്ത്, സമദ് കോട്ടപ്പുറം, ജിതുഷ മണി, അനിൽകുമാർ, റയ്യാൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി… 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *