April 29, 2024

കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സമരത്തിന് പിന്തുണയുമായി എകതാ പരിഷത്തിന്റെ നിരാഹാര സമരം

0
Img 20180328 Wa0072
  സ്വന്തം ഭൂമി വനം വകുപ്പിൽ നിന്നും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്   
ആയിരം ദിനങ്ങളിലേക്കടുക്കുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ      സമരത്തിന് പിൻന്തുണയുമായി ഏകതാ പരിഷത്ത് രംഗത്ത്. രാവിലെ തുടങ്ങി വൈകിട്ട് അഞ്ച് വരെ നീളുന്ന നിരാഹാര സമരവുമായി ഏകതാ പരിഷത്ത് സംസ്ഥാന സെക്രട്ടറി കൊടുങ്ങല്ലൂർ രമേഷ് മേത്തല. മദ്യ സമരങ്ങളിലും, കരിങ്കൽ സമരങ്ങളിലും   തന്റെ സാന്നിദ്ധ്യം  അർപ്പിച്ച് രമേഷ് പല സമരങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാരം ഇരിന്നിട്ടുണ്ട്. നീതിക്കുവേണ്ടി  പോരാടുന്ന കാഞ്ഞിരത്തിനാൽ ജെയിംസിനെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം രാജാജി എന്ന ഏകതാ പരിഷത്ത് നേതാവ് ഡേ.പി.വി രാജഗോപാൽ സമരപന്തലിൽ എത്തിയിരുന്നു. ആയിരം ദിനങ്ങൾ തികയുന്ന മെയ് 10 ന് സമരത്തിൽ  ദേശീയ ശ്രദ്ധ ആകർഷിക്കാൻ ഉതകുന്ന തരത്തിൽ സമരം ശക്തമാക്കുമെന്ന് സംഘാടകർ അറിയിച്ചു.അഖില -രമേഷ് ദമ്പതികൾ നാരങ്ങ വെള്ളം കൊടുത്ത്   രമേഷിന്റെ സമരം വൈകിട്ട് അഞ്ചിന്  അവസാനിപ്പിച്ചു.. സമരത്തിൽ സി.ജെ ദേവസ്യ, വിൽസൺ ചാലക്കുടി, ബാബു വാളവയൽ., ലിജോ കെ.വി എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *