July 27, 2026

കേള്‍വി വൈകല്യമുള്ളവര്‍ക്ക് കൈത്താങ്ങായി ശ്രവണ സഹായി വിതരണം.

0
PicsArt_03-27-06.32.10
By ന്യൂസ് വയനാട് ബ്യൂറോ

.

കൂളിവയല്‍: കേന്ദ്ര സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന എ ഡി ഐ പി സ്കീമില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ കേള്‍വി വൈകല്യമുള്ളവര്‍ക്ക് സൗജന്യമായി ശ്രവണ സഹായി വിതരണം ചെയ്തു. കോഴിക്കോട് സി ആര്‍ സി, ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കല്ലമ്പാറ, സൈന്‍ എച്ച് ആര്‍ ഡി സെന്‍റര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രവണ സഹായി വിതരണ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ശ്രവണ സഹായിക്ക് പുറമെ  വീല്‍ ചെയറുകള്‍, റോള്‍ട്ടര്‍, വാക്കര്‍, ടി എല്‍ എം കിറ്റ്, തുടങ്ങി നിരവധി സഹായപദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനമായ സി ആര്‍ സി ചെയ്തു വരുന്നുണ്ട്. ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന കോഴിക്കോട് കല്ലമ്പാറ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, 'ഒപ്പം' എന്ന ക്യാമ്പയിന്‍റെ ഭാഗമായി  സംഘടിപ്പിച്ച ഈ ക്യാമ്പില്‍ വെച്ച് വയനാട് ജില്ലയിലുള്ള 40 രോഗികള്‍ക്ക് സെറ്റിന് നാല്‍പ്പതിനായിരത്തിലധികം രൂപ വില വരുന്ന ശ്രവണ സഹായികള്‍ വിതരണം നടത്തി. വാഹിദ് കല്ലമ്പാറ അദ്ധ്യക്ഷത വഹിച്ചു. 'ഒപ്പം' വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ ഷമീം പാറക്കണ്ടി സ്വാഗതം പറഞ്ഞു. സി ആര്‍ സി ക്ലിനിക്കല്‍ അസിസ്റ്റന്‍റുമാരായ ആര്‍ ലക്ഷ്മി ദേവി, ഐശ്വര്യ, ട്രസ്റ്റ് ഭാരവാഹികളായ കെ സക്കീര്‍, എം ബാവ, പി സക്കീര്‍, ടി കെ ഷുക്കൂര്‍, ഹസ്സന്‍ ബസരി തുടങ്ങിയവര്‍ സംസാരിച്ചു. ജംഷാദ് അഷ്ക്കര്‍ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *